അള്ള് രാമചന്ദ്രന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം 'അള്ള് രാമേന്ദ്രന്‍റെ' ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തു. ഒരു മിനിറ്റ് 44 സെക്കന്‍റ് ദൈർഖ്യമുള്ള ട്രൈലറിൽ നർമ്മമുഹൂർത്തങ്ങളും മാസ്സ് സീനുകളും കാണിക്കുന്നുണ്ട്. ബിലഹരി സംവിധാനം നിർവഹിക്കുന്ന 'അള്ള്... Read More

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം ‘അള്ള് രാമേന്ദ്രന്‍റെ’ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തു. ഒരു മിനിറ്റ് 44 സെക്കന്‍റ് ദൈർഖ്യമുള്ള ട്രൈലറിൽ നർമ്മമുഹൂർത്തങ്ങളും മാസ്സ് സീനുകളും കാണിക്കുന്നുണ്ട്. ബിലഹരി സംവിധാനം നിർവഹിക്കുന്ന ‘അള്ള് രാമേന്ദ്രന്‍റെ’ കഥ ഒരുക്കിയിരിക്കുന്നത് സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് ചേർന്നാണ്.കുഞ്ചാക്കോ ബോബനെ കൂടാതെ ചാന്ദിനി ശ്രീധരൻ, അപർണ്ണ ബാലമുരളി, കൃഷ്ണശങ്കർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സലിം കുമാർ, ധർമജൻ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ലിജോ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Show Less

No comments Yet

SLIDESHOW

LATEST VIDEO