കാമാത്തിപുരിയിലെ ഗാംഗുബായ് ആയി ആലിയ ഭട്ട്

സഞ്ജയ് ലീല ബൻസാലി ആലിയയെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ഗാംഗുബായ് കത്തിയവാഡിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മുംബൈയിലെ കാമാത്തിപുരയിലെ ഗാംഗുബായ് എന്ന മാഫിയ അംഗമായ സ്ത്രീ ആയിട്ടാണ് ആലിയ... Read More

സഞ്ജയ് ലീല ബൻസാലി ആലിയയെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ഗാംഗുബായ് കത്തിയവാഡിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മുംബൈയിലെ കാമാത്തിപുരയിലെ ഗാംഗുബായ് എന്ന മാഫിയ അംഗമായ സ്ത്രീ ആയിട്ടാണ് ആലിയ ചിത്രത്തിൽ എത്തുന്നത്. സഞ്ജയ് ലീല ബൻസാലിയും, പ്രകാശും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

 

 

ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുബായ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 11 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO