നമിത പ്രമോദിന്‍റെ ‘അൽ മല്ലു’വിലെ ആദ്യ വീഡിയോ ഗാനം

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'അൽ മല്ലു'വിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ്... Read More

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘അൽ മല്ലു’വിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. നമിതാ പ്രമോദ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നാടും വീടും ഉപേക്ഷിച്ചു അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും അവളുടെ ജീവിതാവസ്ഥകളും ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക. ചിത്രം ജനുവരി പത്തിന് പ്രദർശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO