അജിത്തിന്‍റെ മങ്കാത്ത-2 വരുന്നു

അജിത്ത് ചിത്രമായ മങ്കാത്തയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ വെങ്കിട്ട് പ്രഭു അടുത്തിടെ ട്വീറ്റ് ചെയ്ത വാര്‍ത്തയാണിത്. അതോടൊപ്പം വെങ്കിട്ടിന്‍റെയും അജിത്തിന്‍റെയും ചിത്രങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍കൂടി വെങ്കിട്ട്-അജിത്ത് ചിത്രം പിറക്കുകയാണ്. അജിത്ത് ഇപ്പോള്‍ ബോളിവുഡ്ഡ്... Read More

അജിത്ത് ചിത്രമായ മങ്കാത്തയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ വെങ്കിട്ട് പ്രഭു അടുത്തിടെ ട്വീറ്റ് ചെയ്ത വാര്‍ത്തയാണിത്. അതോടൊപ്പം വെങ്കിട്ടിന്‍റെയും അജിത്തിന്‍റെയും ചിത്രങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍കൂടി വെങ്കിട്ട്-അജിത്ത് ചിത്രം പിറക്കുകയാണ്. അജിത്ത് ഇപ്പോള്‍ ബോളിവുഡ്ഡ് ഹിറ്റ് ചിത്രമായ ‘പിങ്കി’ന്‍റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

 

 

അജിത്തിന്‍റെ ജന്മദിനമായ മെയ് ഒന്നിന് ഈ ചിത്രം റിലീസ് ചെയ്യണമെന്ന തീരുമാനത്തില്‍ വളരെ തിരക്കിട്ട് ഇതിന്‍റെ ചിത്രീകരണം നടക്കുകയാണ്. ബോണികപൂര്‍ ആണ് നിര്‍മ്മാതാവ്. ബോണിക്ക് അജിത്തിനെ വച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കാനുള്ള പദ്ധതിയുമുണ്ട്. ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയായശേഷമായിരിക്കും വെങ്കിട്ട് ചിത്രമായ ‘മങ്കാത്ത-2’ സാക്ഷാത്ക്കരിക്കുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO