അജിത്ത് വീണ്ടും ബോളിവുഡ്ഡിലേയ്ക്ക്

ബേവ്യൂ പ്രോജക്ട്സ് എല്‍.എല്‍.പിയുടെ ബാനറില്‍ ബോണികപൂര്‍ നിര്‍മ്മിച്ച തമിഴ് 'നേര്‍കൊണ്ട പാര്‍വ്വൈ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. 'പിങ്ക്' എന്ന ഹിന്ദി ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ഈ ചിത്രത്തിന്‍റെ റഷസ്സ് കണ്ട നിര്‍മ്മാതാവ് ബോണികപൂര്‍ അജിത്തിന്‍റെ പ്രകടനം... Read More

ബേവ്യൂ പ്രോജക്ട്സ് എല്‍.എല്‍.പിയുടെ ബാനറില്‍ ബോണികപൂര്‍ നിര്‍മ്മിച്ച തമിഴ് ‘നേര്‍കൊണ്ട പാര്‍വ്വൈ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ‘പിങ്ക്’ എന്ന ഹിന്ദി ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ഈ ചിത്രത്തിന്‍റെ റഷസ്സ് കണ്ട നിര്‍മ്മാതാവ് ബോണികപൂര്‍ അജിത്തിന്‍റെ പ്രകടനം കണ്ട് കോരിത്തരിച്ചെന്നാണ് വാര്‍ത്ത.

 

 

ആ കോരിത്തരിപ്പ് അവസാനിക്കും മുമ്പേ മൂന്ന് ആക്ഷന്‍സിനിമകളുടെ തിരക്കഥകളാണ് ബോണികപൂര്‍ അജിത്തിനുമുന്നിലേയ്ക്ക് നീട്ടിയതും ആ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വാഗ്ദാനം ചെയ്തതും. ഏതായാലും ആ മൂന്ന് തിരക്കഥാചിത്രങ്ങളില്‍ അഭിനയിച്ചില്ലെങ്കിലും അതില്‍ തെരഞ്ഞെടുക്കുന്ന തിരക്കഥയില്‍ അജിത്ത് ഹിന്ദിയില്‍ അഭിനയിച്ചേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അജിത്തിന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കും ഇത്. മുമ്പ് സന്തോഷ്ശിവന്‍ സംവിധാനം ചെയ്ത് ഷാരൂഖ്ഖാന്‍ നായകനായ ‘അശോക’യില്‍ അജിത്ത് ഒരു വേഷം ചെയ്തിരുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO