ഐശ്വര്യറായ്‌യോ പരിണീതിചോപ്രയോ

'ടോയ്‌ലറ്റ്: ഏക് പ്രേം കഥ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീനാരായണന്‍ സിംഗ്. സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം കൈകാര്യം ചെയ്ത സംവിധായകന്‍ അടുത്തതായി തയ്യാറാക്കുന്നത് വാടകഗര്‍ഭപാത്രം പ്രമേയമാക്കിയുള്ള ചിത്രമാണ് 'ജാസ്മിന്‍'. സ്ത്രീശാക്തീകരണം കൂടുതല്‍ ബലപ്പെടുത്തുന്ന ചിത്രമാണിത്. ഒരു... Read More

‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീനാരായണന്‍ സിംഗ്. സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം കൈകാര്യം ചെയ്ത സംവിധായകന്‍ അടുത്തതായി തയ്യാറാക്കുന്നത് വാടകഗര്‍ഭപാത്രം പ്രമേയമാക്കിയുള്ള ചിത്രമാണ് ‘ജാസ്മിന്‍’. സ്ത്രീശാക്തീകരണം കൂടുതല്‍ ബലപ്പെടുത്തുന്ന ചിത്രമാണിത്. ഒരു ഗുജറാത്തി പെണ്‍കുട്ടി, അവരുടെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നു. പക്ഷേ കുട്ടിയുടെ ജനനത്തിനുശേഷം കുട്ടിയുമായി വേര്‍പിരിക്കാനാവാത്ത ബന്ധം ഉണ്ടാകുന്നു. ഇതാണ് കഥ. (മോഹന്‍ലാല്‍ നായകനായി സിബിമലയില്‍ സംവിധാനം ചെയ്ത ‘ദശരഥം(1989)’ ഒരു വന്‍ഹിറ്റ് ചിത്രമായിരുന്നു’) ഇതേപോലെയുള്ള കഥാരൂപം തന്നെയായിരുന്നു ‘ദശരഥ’ത്തിനും. ടൈറ്റില്‍ കഥാപാത്രമായ ജാസ്മിനെ അവതരിപ്പിക്കുന്നത് പരിണീതിചോപ്രയാണോ, ഐശ്വര്യറായ് ആണോ എന്നതുമാത്രമാണ് തീരുമാനമാകേണ്ടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO