കാര്‍ഷിക വായ്പ: പാര്‍ലമെന്‍റിനു മുന്നില്‍ യു.ഡി.എഫ് എം.പിമാരുടെ ധര്‍ണ്ണ

കാര്‍ഷിക വായ്പ തിരിച്ചടവു മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനു മുന്നില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ. ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും തന്നെ വൈകിയാണ് വിവരം അറിയിച്ചതെന്നും ലോക്‌സഭയിലെ ഇടത് അംഗം എഎം ആരിഫ്. സമരത്തിനു പിന്തുണയുണ്ടെങ്കിലും... Read More

കാര്‍ഷിക വായ്പ തിരിച്ചടവു മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനു മുന്നില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ. ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും തന്നെ വൈകിയാണ് വിവരം അറിയിച്ചതെന്നും ലോക്‌സഭയിലെ ഇടത് അംഗം എഎം ആരിഫ്. സമരത്തിനു പിന്തുണയുണ്ടെങ്കിലും പങ്കെടുക്കുന്നില്ലെന്ന് ആരിഫ് പറഞ്ഞു.

കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടുന്നതില്‍ റിസര്‍വ് ബാങ്കിന്‍റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തിയത്. കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണയില്‍ പങ്കെടുത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO