ദുബായില്‍ നിന്നും കിനാവള്ളിയിലൂടെ പറന്നു വന്ന നായിക

ദുബായില്‍ നിന്നും കിനാവള്ളിയിലൂടെ മലയാള സിനിമയിലേക്ക് പറന്നുവന്ന നായിക നടിയാണ് സൗമ്യമേനോന്‍. സംവിധായകന്‍ സുഗീത് ചെയ്ത ഒരു പരസ്യചിത്രത്തില്‍ രണ്ടുവര്‍ഷം മുമ്പ് അഭിനയിച്ചിരുന്നു. ആ പരിചയമാണ് കിനാവള്ളിയില്‍ നായികയാകാന്‍ നിമിത്തമായതെന്ന് സൗമ്യമേനോന്‍ പറഞ്ഞു.  ... Read More

ദുബായില്‍ നിന്നും കിനാവള്ളിയിലൂടെ മലയാള സിനിമയിലേക്ക് പറന്നുവന്ന നായിക നടിയാണ് സൗമ്യമേനോന്‍. സംവിധായകന്‍ സുഗീത് ചെയ്ത ഒരു പരസ്യചിത്രത്തില്‍ രണ്ടുവര്‍ഷം മുമ്പ് അഭിനയിച്ചിരുന്നു. ആ പരിചയമാണ് കിനാവള്ളിയില്‍ നായികയാകാന്‍ നിമിത്തമായതെന്ന് സൗമ്യമേനോന്‍ പറഞ്ഞു.

 

 

സൗമ്യ ഇപ്പോള്‍ നീയും ഞാനും എന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പെയറായി അഭിനയിച്ചു. ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന സിനിമയില്‍ ധ്രുവന്‍റെ ജോഡിയായും സൗമ്യ അഭിനയിച്ചുകഴിഞ്ഞു. സൗമ്യയുടെ ഏറ്റവും പുതിയ ചിത്രം രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഫ്രാന്‍സിഡ്രസ്സാണ്. ഈ ചിത്രത്തില്‍ അദ്ധ്യാപികയായ നായികയുടെ വേഷമാണ് സൗമ്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

 

 

 

സിനിമ ഒരു പാഷനാണെന്നും ഇനി മുന്നോട്ടും നല്ല വേഷങ്ങളിലൂടെ അഭിനയരംഗത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗമ്യമേനോന്‍ പറയുകയുണ്ടായി.

 

ദുബായിലാണ് സൗമ്യ സെറ്റിലായിരിക്കുന്നത്. കുഞ്ഞുനാള്‍ മുതലെ ഡാന്‍സ് പഠിച്ചിരുന്നു. യൂത്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുക പതിവായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഡിഫറന്‍റ് റേഞ്ചിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആയതുകൊണ്ടുതന്നെ ഡാന്‍സ് റിലേറ്റഡായിട്ടുള്ള സിനിമ ചെയ്യണമെന്നതാണ് മോഹം.

 

 

ഏത് റോള്‍ കിട്ടിയാലും നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുവാന്‍ കഴിയുന്നതായിരിക്കണം. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തിലുള്ളതാണെങ്കില്‍ അത് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണ്. സൗമ്യ പറഞ്ഞു.

 

ചാലക്കുടിയാണ് സൗമ്യയുടെ സ്വദേശം. ദുബായില്‍ കുടുംബസമേതം സെറ്റിലായിരിക്കുന്നതുകൊണ്ട് സിനിമയ്ക്കുവേണ്ടി വന്നുപോകുകയാണ് ചെയ്യുന്നത്. റിലീസാകാനിരിക്കുന്ന സിനിമകളിലൂടെ ഈ കലാകാരി മലയാളസിനിമയില്‍ ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് വന്നെത്തുമെന്ന് പ്രതീക്ഷിക്കാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO