വിശാല്‍-അനീഷ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള യുവനായക നടന്‍ വിശാലും തെലുങ്ക് നടിയും ഗായികയുമായ അനീഷ യും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് ഹൈദരാബാദില്‍ നടന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാലും... Read More

തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള യുവനായക നടന്‍ വിശാലും തെലുങ്ക് നടിയും ഗായികയുമായ അനീഷ യും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് ഹൈദരാബാദില്‍ നടന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാലും പത്നി സുചിത്രയും സന്നിഹിതരായിരുന്നത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഹൈദരാബാദില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ സെറ്റില്‍നിന്നാണ് ചടങ്ങില്‍ എത്തിയത്. വിശാലും ലാലും തമ്മിലുള്ള സൗഹൃദം ഏവര്‍ക്കും അറിവുള്ളതാണല്ലോ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ഹിറ്റാക്കിയ വില്ലന്‍ എന്ന സിനിമയില്‍ വിശാല്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തില്‍ അഭിനയിച്ചിരുന്നു.

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO