നടന്‍ വിശാല്‍ അറസ്റ്റില്‍

നടനും നടികര്‍സംഘം അദ്ധ്യക്ഷനുമായ വിശാല്‍ അറസ്റ്റില്‍. ചെന്നൈ ടി നഗറിലുള്ള ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാല്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയും... Read More

നടനും നടികര്‍സംഘം അദ്ധ്യക്ഷനുമായ വിശാല്‍ അറസ്റ്റില്‍. ചെന്നൈ ടി നഗറിലുള്ള ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാല്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. ഈ പൂട്ട് പൊളിച്ച്‌ വിശാല്‍ അകത്തു കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്നാണ് പൊലീസെത്തി വിശാലിനെ അറസ്റ്റു ചെയ്തത്. നിര്‍മ്മാതാവ് അഴകപ്പന്റെ നേതൃത്വത്തിലുള്ള സംഘം വിശാല്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ധ്യക്ഷനായതിനുശേഷം ഇതുവരെ ജനറല്‍കമ്മിറ്റിയോഗം വിളിച്ചിട്ടില്ലെന്നും എട്ടു കോടി രൂപയോളം വരവുവച്ചിട്ടില്ലെന്നും ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വിശാല്‍ നിഷേധിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO