ആവണിയും കാവ്യയും സമ്രീനും വെള്ളിത്തിരയിലേക്ക്

ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മൂന്നു പെണ്‍കുട്ടികള്‍ മലയാളസിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രസാദ് നൂറനാട് ആണ് ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത്.         കലോത്സവവേദികളില്‍നിന്നാണ് ആവണിയും കാവ്യയും വെള്ളിത്തിരയിലേക്ക് എത്തുന്നത്.... Read More

ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മൂന്നു പെണ്‍കുട്ടികള്‍ മലയാളസിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രസാദ് നൂറനാട് ആണ് ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത്.

 

 

 

 

കലോത്സവവേദികളില്‍നിന്നാണ് ആവണിയും കാവ്യയും വെള്ളിത്തിരയിലേക്ക് എത്തുന്നത്.

 

ആവണി എസ്. പ്രസാദ്

 

 

കലയും പഠനവും ഒന്നിച്ചുകൊണ്ടുപോകാനാഗ്രഹിക്കുന്ന ആവണി ഇപ്പോള്‍ ചെന്നൈ കലാക്ഷേത്രയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആണ്. ‘ചിലപ്പോള്‍ പെണ്‍കുട്ടി.’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ആവണി തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരിയാണ്.

 

കാവ്യഗണേഷ്

 

 

പ്രസാദ് നൂറനാട് കോഡിനേറ്റ് ചെയ്ത ഏഷ്യാനെറ്റ് മഞ്ചു ഡാന്‍സ് ഡാന്‍സ് റിയാലിറ്റിഷോയിലൂടെ ബാലതാരം അജിവര്‍ഗ്ഗീസിനൊപ്പം നൃത്തത്തിന്‍റെ പുതിയ തലങ്ങളിലേക്ക് ചുവടുവച്ചുകയറിയ കാവ്യ നിരവധി ചാനല്‍ ഷോകളിലും മറ്റു വേദികളിലും തന്‍റെ പ്രതിഭ തെളിയിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് കാവ്യ…

 

സമ്രീന്‍ രതീഷ്

 

 

കാശ്മീരിലെ കഠ്വ എന്ന പ്രദേശത്ത് ലോകത്തെ ഞെട്ടിപ്പിച്ച സംഭവത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് സാമ്രീന്‍ രതീഷ് ചിലപ്പോള്‍ പെണ്‍കുട്ടിയില്‍ ആരിഫ എന്ന കഥാപാത്രത്തിന് ജീവനേകുന്നത്. യു.എ.ഇയിലെ ഒരു കുട്ടിത്താരമാണ് സമ്രീന്‍. ഫാഷന്‍ റണ്‍വേ ഇന്‍റര്‍നാഷണല്‍ കേരളത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ടാലന്‍റ് ഷോയില്‍ യു.എ.ഇയുടെ പ്രതിനിധിയായി ആയിരക്കണക്കിന് കുട്ടികളില്‍നിന്നും സമ്രീനെയാണ് തെരഞ്ഞെടുത്തത്. അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമ്രീന്‍ നൃത്തത്തിലും മോഡലിംഗിലും ടെന്നീസിലും പ്രമുഖയാണ്. ട്രൂ ലൈന്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മ്മിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO