ആറ് ചിത്രങ്ങളുടെ ആഘോഷവുമായി ആശീര്‍വാദ് സിനിമാസ്

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി 6 സിനിമകളുടെ ആഘോഷങ്ങള്‍ ഒരു വേദിയില്‍ ഒരുക്കിക്കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ആശീര്‍വാദ് സിനിമാസും അതിന്‍റെ അമരക്കാരന്‍ ആന്‍റണി പെരുമ്പാവൂരും. സെപ്തംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററിലാണ്... Read More

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി 6 സിനിമകളുടെ ആഘോഷങ്ങള്‍ ഒരു വേദിയില്‍ ഒരുക്കിക്കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ആശീര്‍വാദ് സിനിമാസും അതിന്‍റെ അമരക്കാരന്‍ ആന്‍റണി പെരുമ്പാവൂരും. സെപ്തംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ആഘോഷചടങ്ങുകള്‍ നടക്കുന്നത്.

 

 

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ നൂറാം ദിനാഘോഷവും, 200 കോടി ക്ലബ്ബില്‍ കടന്ന ആദ്യമലയാള ചിത്രമെന്ന ഖ്യാതിയും ആഘോഷിച്ചുകൊണ്ടാണ് തുടക്കം.

 

 

തുടര്‍ന്ന് ഇതേ ടീം ഒരുക്കുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംബുരാന്‍റെ ഒഫിഷ്യല്‍ ലോഞ്ചും നടക്കും. എംബുരാന്‍റെ ഔദ്യോഗിക പ്രഖ്യാപനം മുമ്പ് പത്രസമ്മേളനം വിളിച്ചുകൂട്ടി നടന്നെങ്കിലും ഒരു പൊതുസദസ്സിന് മുന്നില്‍ അവതരിപ്പിക്കുന്നത് ആദ്യമാണ്.

 

 

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ വിജയവും ഇതേ വേദിയില്‍ ആഘോഷിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് ആണ് ഈ ആഘോഷരാവിലെ മറ്റൊരു ഹൈലൈറ്റ്. നൂറുകോടി ബഡ്ജറ്റില്‍ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഇതേ വേദിയില്‍ നടക്കും. ഒടിയന്‍റെ നൂറാംദിനാഘോഷവും ഈ ആഘോഷരാവിന്‍റെമാറ്റ് കൂട്ടും.

 

 

ചുരുക്കത്തില്‍ അതിഥികളും ആതിഥേയന്മാരും വിശിഷ്ടാതിഥികളുമായി മലയാള സിനിമയുടെ ഒരു പരിഛേദം തന്നെ ഗോകുലത്തിലേക്ക് ഒഴുകിയെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO