ആഷിഖ്‌ അബുവിന്‍റെ ബോളിവുഡ്‌ ചിത്രം; നായകൻ ഷാരൂഖ്‌ ഖാൻ

ഷാരൂഖ് ഖാന്‍ നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്‍റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു. ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന... Read More

ഷാരൂഖ് ഖാന്‍ നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്‍റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു. ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. മുംബെെയിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാം പുഷ്കരനും പങ്കെടുത്തിരുന്നു. 2020 അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ആഷിഖ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണം ഷാരൂഖിന്‍റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസായിരിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO