ആവേശ തിരയിളക്കി ആഹായിലെ വലിപ്പാട്ട് മുന്നേറുന്നു.!

വടംവലിയുടെ ആവേശം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്ന “ആഹാ” സിനിമയുടെ ടൈറ്റിൽ സോങ് "വലിപ്പാട്ടി "ന് വൻ വരവേൽപ്പ് . യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾ ഗാനം ആസ്വദിച്ചു എന്നത് ശ്രദ്ധേയമാണ്. പൃഥ്വിരാജാണ് തന്റെ... Read More

വടംവലിയുടെ ആവേശം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്ന “ആഹാ” സിനിമയുടെ ടൈറ്റിൽ സോങ് “വലിപ്പാട്ടി “ന് വൻ വരവേൽപ്പ് . യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾ ഗാനം ആസ്വദിച്ചു എന്നത് ശ്രദ്ധേയമാണ്. പൃഥ്വിരാജാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ “വലിപ്പാട്ട് “പുറത്ത് വിട്ടത്. സിനിമയുടെ നായകൻ ഇന്ദ്രജിത് സുകുമാരനും ,യുവ ഗായകൻ കെ എസ് ഹരിശങ്കറും ചേർന്നാണ് പാടിയിരിക്കുന്നത് . ഗാന രചന നടത്തിയിരിക്കുന്നത് ആഭാസം സിനിമയുടെ സംവിധായകൻ കൂടിയായ ജുബിത് നമ്രദാണ്. സംഗീതം സംവിധാനം എൻജിനിയർമാരായ ആശിഷ് – ആകാശ് സഹോദരന്മാരാണ്.

 

സ്ഥിരം കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു (genre) ശൈലിയിലാണ് സംഗീതം ചെയ്തിരിക്കുന്നത് .വടംവലിയുടെ ആവേശം ചോരാതെ തന്നെ സിംഫണി ഓർക്കസ്ട്ര, പോപ്പ്, റോക്ക് ,നാടൻ , അൺപ്ലഗ്ഗ്ഡ് എന്നീ ശൈലികൾ ഉപയോഗിച്ചാണ് ഇതിന്റെ പശ്ചാത്തലത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അഞ്ചു genre ലൂടെ കടന്നുപോകുന്ന ഈ ഗാനം എല്ലാ വിഭാഗത്തിലുള്ള സംഗീതാസ്വാദകരെയും സംതൃപ്‌തിപ്പെടുത്തുന്നതാണ് .

 

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ ബിബിന്‍ പോള്‍ സാമുവൽ ആദ്യമായ് സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്നു. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത് .സിനിമയോടൊപ്പം വടംവലി എന്ന സ്പോർട്ടിനെയും ഉയർത്തുക എന്ന ആഗ്രഹത്തോടെ ആണ് ഈ സിനിമ നിർമ്മിക്കുന്നത് എന്ന് നിർമ്മാതാവ് പറയുന്നു .വടംവലിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു .പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സി. കെ. അജയ് കുമാർ, PRO

Show Less

No comments Yet

SLIDESHOW

LATEST VIDEO