സെൻസേഷനായി അമലയുടെ ആടൈ വരുന്നു

തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി "മേയാത മാൻ" എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന "ആടൈ". വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി... Read More

തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി “മേയാത മാൻ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന “ആടൈ”. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യൻ നിർമ്മിച്ച ആടൈ ജൂലായ് 19 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നൂ. കേരളത്തിൽ നൂറോളം തിയറ്ററിൽ പ്രദർശിപ്പിക്കും. ശിവഗിരി ഫിലിംസ്, ഹൈ ലൈറ്റ് ക്രിയേഷൻസ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ഒരു അന്യ ഭാഷാ ഫീമെയിൽ ഓറിയന്റഡ് സിനിമ ഒരു ബൃഹത് റിലീസിനൊരുങ്ങുന്നത്.
രചനയും സംവിധാനവും നിർവഹിക്കുന്ന ആദ യിലെ മറ്റു പ്രധാന താരങ്ങൾ രമ്യാ സുബ്രമണ്യൻ, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി. എം. കാർത്തിക്ക്, കിഷോർ ദേവ്, രോഹിത് നന്ദകുമാർ എന്നിവരാണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം , എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ആക്ഷൻ സ്റ്റണ്ണർ സാം, തമിഴ് നാട്ടിലെ പ്രശസ്ത മ്യുസിക്ക് ബാന്റായ പ്രദീപ് ഉയരുകയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO