യു.എ.ഇയിൽ നിന്നും ഒരു ഹ്രസ്വചിത്രം

ഇനാരാ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റംഷാദ് അലി കഥയും, സജ്‌നു ലാൽ തിരക്കഥയുമെഴുതി, കെ.സി.ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത "തത്സമയം ഒരു പെൺകുട്ടി" എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദുബായിൽ പൂർത്തിയായി. കേരളത്തിൽ... Read More

ഇനാരാ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റംഷാദ് അലി കഥയും, സജ്‌നു ലാൽ തിരക്കഥയുമെഴുതി, കെ.സി.ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത “തത്സമയം ഒരു പെൺകുട്ടി” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദുബായിൽ പൂർത്തിയായി.

കേരളത്തിൽ നിന്നും സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. യു.എ.യിലെ പല എമിറേറ്റ്സുകളിലായാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്.  റംഷാദ് അലി, അനുശ്രീ രാജ്, സജ്‌നു ലാൽ, മൻസൂർ ചാവക്കാട്, രേഷ്മ മനോജ്, മനോജ്, ആൽവിൻ മാത്യു  എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിൽ ഒട്ടനവധി സൂപ്പർ ഹിറ്റു സിനിമകൾ ചെയ്ത സിനിമാട്ടോഗ്രാഫറായ എ.കുമാരൻ ( തങ്ക മകൻ – ധനുഷ് ) ആണ് ഈ സിനിമയുടെ സിനിമാട്ടോഗ്രാഫർ, അസ്സോസിയേറ്റ് ക്യാമറാമാൻ: നിതീഷ് മോഹൻ, യൂണിറ്റ്: അലിഫ് ബാ മീഡിയ, B.G.M: രതീഷ് റോയ് ഷാർജ – ഡബ്ബിങ് & മിക്സിങ് : സിയാന സ്റ്റുഡിയോ ഷാർജ വോക്കൽസ്: അശ്വതി കുറുപ്പ്, മേക്കപ്പ്: ആദിത്യ വിജയകുമാർ. കലാ സംവിധാനം: ഷഹബിൻ ടി.കെ ഗുരുവായൂർ.
പ്രൊഡക്ഷൻ മാനേജർ: മൻസൂർ ചാവക്കാട്, കോ ഡയറ്കടർ : ആൽവിൻ മാത്യു.

Show Less

No comments Yet

SLIDESHOW

LATEST VIDEO