‘കടൈക്കുട്ടി സിങ്കം’ തമിഴ് സിനിമയ്ക്കൊരു പൊന്‍ തൂവല്‍

ഉള്ളടക്കം എന്ന ശക്തമായ ഇതിവൃത്തങ്ങളില്‍ കഥകളില്‍ നിന്നും ദിശ മാറി സഞ്ചരിക്കുന്ന തമിഴ് സിനിമയ്ക്കു ശക്തവും വൈകാരികവുമായ ഒരു കൂട്ടുകുടുംബ കഥയുടെ അകമ്പടിയോടെ പുതു ചൈതന്യം നല്‍കിയിരിക്കയാണ് നിര്‍മ്മാതാവ് സൂര്യയും സംവിധായകന്‍ പാണ്ടിരാജും നായകന്‍... Read More

ഉള്ളടക്കം എന്ന ശക്തമായ ഇതിവൃത്തങ്ങളില്‍ കഥകളില്‍ നിന്നും ദിശ മാറി സഞ്ചരിക്കുന്ന തമിഴ് സിനിമയ്ക്കു ശക്തവും വൈകാരികവുമായ ഒരു കൂട്ടുകുടുംബ കഥയുടെ അകമ്പടിയോടെ പുതു ചൈതന്യം നല്‍കിയിരിക്കയാണ് നിര്‍മ്മാതാവ് സൂര്യയും സംവിധായകന്‍ പാണ്ടിരാജും നായകന്‍ കാര്‍ത്തിയും സംഘവും കടൈക്കുട്ടി സിങ്കം എന്ന സിനിമയിലൂടെ . കുടുംബം എന്നാല്‍ തലോടലും തട്ടലും മുട്ടലും ഇണക്കവും പിണക്കവും ഉള്ളതാണ് .അതും വലിയ കൂടുകുടുംബമായാല്‍ അവിടെ പ്രശ്നങ്ങളും പ്രതിസന്ധികളും അതിരൂക്ഷമായിരിക്കും.അതിനെ വലിയൊരു കുടുംബത്തിലെ ഏറ്റവും ഇളയസന്താനമായ കാര്‍ത്തിയുടെ ഗുണ സിങ്കം എങ്ങനെ പരിഹരിക്കുന്നു എന്നതാണ് കടൈക്കുട്ടി സിങ്കത്തിന്‍റെ കഥ.കൃഷിക്ക് പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയായത്‌ കൊണ്ട് ഒരു ഡോക്കുമെന്റ്രി സിനിമയായി പോകാതിരിക്കാന്‍ തിരക്കഥയില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരിക്കുന്നു സംവിധായകന്‍ . കാര്‍ത്തിയിലൂടെ താന്‍ മനസ്സില്‍ കരുതിയ മെസ്സേജ് മുഷിപ്പിക്കാതെ രസിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ പാണ്ടിരാജിന്‍റെ വിജയം. ചിത്രത്തിലുടനീളം കാര്‍ത്തി നമ്മുടെ വീട്ടിലെ സ്വന്തം പയ്യനായി നിറഞ്ഞു നില്‍ക്കുന്നു .

 

 

അമ്മാവന്‍ അനന്തിരവന്‍ ബന്ധത്തിന് പവിത്രത കല്‍പ്പിക്കുന്ന അനന്തിരവന്‍ കഥാപാത്രമായി കാര്‍ത്തി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.സഹോദരി പുത്രിമാരായ ഭവാനി ശങ്കര്‍ ,അര്‍ത്ഥന എന്നിവരെ എന്തുകൊണ്ട് ഭാര്യയായി സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് കാര്‍ത്തി കാരണ സഹിതം വിശദീകരിക്കുന്ന രംഗം അതീവ വൈകാരികമാണ് . ഒരു ആണ്‍ കുഞ്ഞുണ്ടാവാന്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്ന സത്യരാജ് തുടക്കത്തില്‍ നമ്മില്‍ വെറുപ്പ്‌ സൃഷ്ടിക്കുന്നു . എന്നാല്‍ സിനിമയില്‍ പിന്നീടുള്ള പ്രയാണത്തില്‍ സത്യരാജിന്റെ അച്ഛന്‍ നമ്മെ കീഴ്പ്പെടുത്തുന്നു. കാര്‍ത്തിയാകട്ടെ തനിക്കു ഒരു ഒരു പെണ്‍കുട്ടി ജനിച്ചയുടന്‍ കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയനാവുന്നത് പഴയ പയ്യായിലെ നിഷ്കളങ്കനായ കാര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. കാര്‍ത്തി നായിക സായിഷയുമായി പ്രണയ ബദ്ധനാവുന്നത് മുതല്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ സത്യരാജിന്റെ കുടുംബത്തെ തന്നെ കീഴ്മേല്‍ മറിച്ചിടുന്നു. സയിഷ അസല്‍ തമിഴാച്ചിയായി തന്നെ മാറിയിരിക്കുന്നു .സത്യരാജ് ,ഭാനുപ്രിയ ,വിജി,വില്ലന്മാരായ ചന്ദ്രു ,സുന്ദര്‍ രാജന്‍ ചന്ദ്രശേഖര്‍,പൊന്‍വണ്ണന്‍,ശ്രീമാന്‍ ,തുടങ്ങി എല്ലാ നടീനടന്മാരും കടൈക്കുട്ടി സിങ്കത്തില്‍ ജീവിക്കയാണ് .സൂരിയെ വെറും ഹാസ്യത്തിന് വേണ്ടി മാത്രമല്ലാതെ കഥയില്‍ പ്രധാന കണ്ണിയാക്കി ജീവിചിരിപ്പിക്കയാണ് പണ്ടിരാജ് . വേല്‍രാജിന്‍റെ കാമറ നമ്മളെ അന്തരീക്ഷ മലിനീകരണമില്ലാത്ത സുന്ദരമായ ഒരു ഗ്രാമത്തിലേക്ക് കൂടികൊണ്ട് പോകുന്നു .സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍ കാണികളെ കോള്‍മയിര്‍ കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളാണ് സമ്മാനിച്ചിരിക്കുന്നത് . ശക്തമായ ഒരു കുടുംബ കഥ ഉത്സവ പ്രതീതിയോടെ വിനോദ ചിത്രമായി സമ്മാനിചിരിക്കയാണ് സൂര്യാ,കാര്‍ത്തി, പാണ്ടിരാജ് ടീം .

 

 

കടൈക്കുട്ടി സിങ്കം ഭാര്യ കുട്ടികള്‍ എന്നിവര്‍ക്കൊപ്പം മാത്രമല്ല അച്ഛനമ്മമാര്‍ ,സഹോദരി സഹോദരന്മാര്‍ എന്നിവര്‍ക്കൊപ്പം ഒന്നിച്ചിരുന്നു കാണേണ്ട സിനിമയാണ് .ചിന്തിപ്പിക്കയും ചിരിപ്പിക്കയും രസിപ്പിക്കയും ഭ്രമിപ്പിക്കയും ചെയ്യുന്ന ദോഷം പറയാനില്ലാത്ത സിനിമ. ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാൻ തയ്യാറായ സൂര്യ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO