മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററില്‍ കഴിയുന്ന മൂന്ന് വയസുകാരന്‍റെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മുറിവുകള്‍ മര്‍ദ്ദനം കൊണ്ടുണ്ടായതാണെന്ന് നിഗമനം. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.... Read More

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററില്‍ കഴിയുന്ന മൂന്ന് വയസുകാരന്‍റെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മുറിവുകള്‍ മര്‍ദ്ദനം കൊണ്ടുണ്ടായതാണെന്ന് നിഗമനം. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്ന് വയസുകാരന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. കുഞ്ഞിന്‍റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല. മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO