രാജ്യത്ത് 30 ശതമാനം വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍: നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

നമ്മുടെ രാജ്യത്ത് 30 ശതമാനത്തിലേറെ പേര്‍ ഉപയോഗിക്കുന്നത് വ്യാജ ഡ്രൈവിങ് ലൈസന്‍സുകളാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. പാര്‍ലമെന്റില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിഷയവും സഭയുടെ... Read More

നമ്മുടെ രാജ്യത്ത് 30 ശതമാനത്തിലേറെ പേര്‍ ഉപയോഗിക്കുന്നത് വ്യാജ ഡ്രൈവിങ് ലൈസന്‍സുകളാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. പാര്‍ലമെന്റില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിഷയവും സഭയുടെ മുമ്പില്‍ അവതരിപ്പിച്ചത്.
ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുക എന്നത് വളരെ എളുപ്പമായ ഒരു കാര്യമാണെന്ന് നിതിന്‍ ഗഡ്ഗരി തന്നെ പറയുന്നു. ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കുന്നതിന് പേരിന് മാത്രമുള്ള ടെസ്റ്റുകള്‍ മാത്രമേ ഇവിടെ നടത്താറുള്ളൂ. ഇവ പാസായില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കു ഇത്തിരി കൈമണി കൊടുത്താല്‍ കാര്യം നടക്കും എന്ന പതിവാണ് മിക്കയിടത്തും. ഇങ്ങനെ ലൈസന്‍സുകള്‍ കൈക്കലാക്കുന്നവരും വ്യാജ ലൈസന്‍സ് ഉപയോഗിക്കുന്നവരുമാണ് രാജ്യത്ത് ഏറ്റവും അധികം റോഡ് അപകടങ്ങള്‍ക്ക് കാരണമെന്നും മന്ത്രി പറയുന്നു. കേന്ദ്ര ഗതാഗത മന്ത്രിയുടെ നേതൃത്ത്വത്തില്‍ നിലവിലുള്ള മോട്ടോര്‍ വാഹന ചട്ടങ്ങളെ പുതുക്കി പണിത് നിലവിലുള്ള പിഴയുടെ 10 ശതമാനം വര്‍ദ്ധിപ്പികാനുള്ള ശ്രമത്തിലാണ്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതിന് 500 രൂപ പിഴ ഈടാക്കുന്ന സ്ഥാനത്ത് 5000 രൂപയായി വര്‍ദ്ധിപ്പിക്കും.
രാജ്യത്ത് വ്യാപകമായി വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണെന്ന് ഗഡ്ഗരി പറഞ്ഞു. ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സുകളില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇവയെല്ലാം പരിശോധിക്കാന്‍ പെലീസ് സേനയില്‍ മതിയായ അംഗബലവുമില്ല.

അതിനാല്‍ രാജ്യവ്യാപകമായി യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡ് എന്നിവയിലെ പോലെ ഡ്രൈവിംഗ് ലൈസന്‍സിലെ ഘടനയും, ഫോണ്ടും, രൂപരേഖയും രാജ്യത്തെമ്പാടും ഒരേപോലെ ആക്കാനാണിത്. നിലവില്‍ സംസ്ഥാനങ്ങളിലെ വിവിധ RTO ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പല രൂപഘടനകളായിരിക്കും. അതുകൊണ്ട് സാധാരണ ചെക്കിംഗ് സമയത്ത് പോലും ട്രാഫിക്ക് പെലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്ന് തുടങ്ങി വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO