ആലപ്പുഴയില്‍ ട്വന്‍റി-ട്വന്‍റി മോഹം തകര്‍ന്നതെങ്ങനെ?

ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും കൂടുതല്‍ ഈഴവരാണ്. തൊട്ടുപിറകില്‍ നായരും. പിന്നെ മുസ്ലീം, ക്രിസ്ത്യന്‍, ധീവര വിഭാഗങ്ങളും. ഇതില്‍ ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരായതിനാല്‍, മറ്റ് മണ്ഡലങ്ങളിലെപ്പോലെ ഒരു... Read More

ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും കൂടുതല്‍ ഈഴവരാണ്. തൊട്ടുപിറകില്‍ നായരും. പിന്നെ മുസ്ലീം, ക്രിസ്ത്യന്‍, ധീവര വിഭാഗങ്ങളും. ഇതില്‍ ഇടതു-വലതു സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരായതിനാല്‍, മറ്റ് മണ്ഡലങ്ങളിലെപ്പോലെ ഒരു ന്യൂനപക്ഷ വോട്ട് ഏകീകരണം ആലപ്പുഴയിലുണ്ടായില്ല. കുറച്ച് മുസ്ലീം വോട്ടുകള്‍ എസ്.ഡി.പി.ഐക്കും പി.ഡി.പിക്കുമൊക്കെ പോയിട്ട് ബാക്കിയുള്ളത് ആരിഫിനും ഷാനിമോള്‍ക്കുമായി പകുത്തുപോവുകയായിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ഇത് അപ്പാടെ യു.ഡി.എഫിന് ലഭിച്ചപ്പോഴാണ് ആലപ്പുഴയില്‍ ഇങ്ങനൊരു പങ്കുവയ്ക്കല്‍ നടന്നതെന്നോര്‍ക്കണം. അതിനൊരു പ്രധാന കാരണം, ആരിഫിന്‍റെ വ്യക്തിത്വം തന്നെ. ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ, ഗൗരിയമ്മയെപ്പോലൊരു വന്‍മരത്തെ കടപുഴക്കിയെറിഞ്ഞ് നിയമസഭയിലെത്തിയ ആരിഫിന് പിന്നൊരു തിരിഞ്ഞുനോട്ടം വേണ്ടി വരാതിരുന്നത് രാഷ്ട്രീയത്തിന്നതീതമായി മണ്ഡലത്തിലുടനീളം സ്ഥാപിക്കുവാന്‍ കഴിഞ്ഞ ബന്ധങ്ങളും ഇടപെടലിലെ മാന്യതയും ഒക്കെ തന്നെ. അങ്ങനൊരു ബന്ധം, ജില്ലാ പഞ്ചായത്തംഗവും, നഗരസഭാ ചെയര്‍ പേഴ്സണുമൊക്കെയായിരുന്നെങ്കിലും ഷാനിമോള്‍ക്ക് ആലപ്പുഴയിലില്ല.

16-30 ജൂണ്‍- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO