2.0യിലെ ആദ്യ വീഡിയോ ഗാനം

രജനി- ശങ്കര്‍ ചിത്രം 2.0യിലെ ആദ്യവീഡിയോഗാനം യന്തിരലോകത്തെ സുന്ദരിയേ റിലീസ് ചെയ്തു. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.   ... Read More

രജനി- ശങ്കര്‍ ചിത്രം 2.0യിലെ ആദ്യവീഡിയോഗാനം യന്തിരലോകത്തെ സുന്ദരിയേ റിലീസ് ചെയ്തു. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 

 

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കും.

 

അതേസമയം റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO