‘പതിനെട്ടാം പടി’യിലെ വീഡിയോ ഗാനം

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് 'പതിനെട്ടാം പടി'. ചിത്രത്തിലെ 'ബീമാപ്പള്ളി' വീഡിയോ സോംഗ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ രാമകൃഷ്‍ണൻ നിർമ്മിക്കുന്ന... Read More

‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. ചിത്രത്തിലെ ‘ബീമാപ്പള്ളി’ വീഡിയോ സോംഗ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ രാമകൃഷ്‍ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും  മമ്മൂട്ടിയും അതിഥിതാരങ്ങളായാണ് എത്തുന്നത്.  എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫാണ് ​ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.  വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.  ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്‌സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO