മൂന്ന് ദിവസംകൊണ്ട് 100 കോടി

'ദർബാർ' വെറും 3 ദിവസംകൊണ്ട് നേടിയത് 100 cr കേരളത്തിൽ മാത്രം ഈ അടുത്ത കാലത്ത് ഒരു അന്യ ഭാഷ ചിത്രം കളക്റ്റ് ചെയ്‌യുന്ന ഏറ്റവും വലിയ amount ദർബാറിനു സ്വന്തം. ഒരു സ്ഥിരം... Read More

‘ദർബാർ’ വെറും 3 ദിവസംകൊണ്ട് നേടിയത് 100 cr കേരളത്തിൽ മാത്രം ഈ അടുത്ത കാലത്ത് ഒരു അന്യ ഭാഷ ചിത്രം കളക്റ്റ് ചെയ്‌യുന്ന ഏറ്റവും വലിയ amount ദർബാറിനു സ്വന്തം. ഒരു സ്ഥിരം AR MURUGADOSS ശൈലി എല്ലാവർക്കും ഇഷ്ട്ടപെടുന്ന സിനിമ. ഒരു പാരമ്പര്യേതര പോലീസുകാരൻ ആണ് ആദിത്യ അരുണാചലം. തനിക്ക് ഇഷ്ടപ്പെടുന്നകാര്യങ്ങൾ തന്റേതായ ഇഷ്ടപ്രകാരം ചെയുന്നു.അതുകൊണ്ട് ഈമോശം പോലീസുകാരനെ പിന്തുടരുന്ന കൊലപാതകങ്ങളും പരിഹരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥകളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് ‘ദർബാര്‍’.

 

 

പ്രതീക്ഷകൾക്ക് ഒത്തു സിനിമയ്ക്ക് എത്താൻ സാധിച്ചില്ല…ഒരുപാട് പ്രതീക്ഷിക്കാതെ പോയാൽ നല്ല സിനിമ ആയിരിക്കും പീറ്റർ ഹെയ്ൻ, രജനി അണ്ണൻ കൂട്ടുകെട്ട് പൊളിച്ചു മാസ്സ് ഇടി എന്ന്‌ പറഞ്ഞാൽ നല്ല കിടിലൻ ഇടി അത് മാത്രം മതി കൊടുത്ത ക്യാഷ് മൊതലാവാൻ തലൈവർ ഇത്തവണ ആദിത്യ അരുണാചലം എന്ന കഥാപാത്രം ആണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്ര രജനികാന്ത് എന്ന നടന്‍റെ ഒരു അഴിഞ്ഞാട്ടം തന്നെ ആണ് സിനിമയിൽ കാണാൻ കഴിഞ്ഞത് ചുരുക്കം പറഞ്ഞാൽ തലൈവരുടെ ഒരു One Man Show.

 

 

യൂട്യൂബ് ൽ ചുമ്മാ കിഴി സോങ് ഇറങ്ങിയപ്പോൾ തന്നെ പ്രതീക്ഷികൾ ഏറെയായിരുന്നു അതു ഒട്ടും തെറ്റിക്കാതെ തന്നെ നല്ല ഫീൽ തന്നെ ആയിരുന്നു തീയേറ്ററിൽ നിന്നും ലഭിച്ചത്. മാസ്സ് ഡയലോഗുകളും തലൈവരുടെ അത്യുഗ്രൻ പ്രകടങ്ങളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു ആക്ഷൻ ത്രില്ലർ സിനിമ തന്നെ ആണ് ദർബാർ. മോളും അച്ഛനും തമ്മിലുള്ള ഒരു ഡീപ്പ് റിലേഷൻ നമ്മളിൽ ഇടക്ക് കണ്ണ് നിറച്ചു, നയതാര ഒരുപാട് സുന്ദരി ആയി തോന്നിയെങ്കിലും ഒന്നും സിനിമയിൽ ചെയ്യാൻ ഇല്ലാത്തപോലെ തോന്നി . എല്ലാവർക്കും പോയി കാണാൻ പറ്റുന്ന ഒരു രജനി അണ്ണൻ സിനിമ 3/5.

Show Less

No comments Yet

SLIDESHOW

LATEST VIDEO