സേതു-മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’

തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്നു. ദീര്‍ഘകാലം സച്ചി-സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളിലൂടെയും പിന്നീട് സ്വതന്ത്ര എഴുത്തുകാരനിലൂടെയും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സേതുനാഥ് എന്ന സേതു. ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് സച്ചിയും സേതുവും തിരക്കഥകളെഴുതിയതെങ്കില്‍... Read More

തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്നു. ദീര്‍ഘകാലം സച്ചി-സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളിലൂടെയും പിന്നീട് സ്വതന്ത്ര എഴുത്തുകാരനിലൂടെയും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സേതുനാഥ് എന്ന സേതു.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് സച്ചിയും സേതുവും തിരക്കഥകളെഴുതിയതെങ്കില്‍ സേതു സ്വതന്ത്രനാകുന്നത് മല്ലുസിംഗിലൂടെയാണ്. തുടര്‍ന്ന് കസിന്‍സ്, സലാം കാശ്മീര്‍, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും സേതു തൂലിക ചലിപ്പിച്ചു.
എഴുത്തുകാരനില്‍നിന്നും അടുത്ത സ്ഥാനക്കയറ്റം സംവിധായകനിലേക്കാണെന്ന് സേതുതന്നെ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ആ സ്വപ്നമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ’്് എന്ന ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
മമ്മൂട്ടിയാണ് സേതുവിന്റെ നായകന്‍. ഗുരുമുഖത്തുനിന്നുതന്നെ തന്റെ യാത്ര ആരംഭിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് അതുവഴി സേതു പങ്കുവയ്ക്കുന്നതും.
മറ്റൊരു ഭാഗ്യമായി സേതു കരുതുന്നത്, ഈ സിനിമയുടെ നിര്‍മ്മാതാക്കളായ പി.കെ. മുരളിധരന്റെയും ശാന്താമുരളിയുടെയും കടന്നുവരവാണ്.
പതിനൊന്ന് വര്‍ഷംമുമ്പ്, തങ്ങളാദ്യമായി തിരക്കഥയെഴുതിയ ചോക്ലേറ്റ് എന്ന സിനിമയുടെ നിര്‍മ്മാതാക്കളും ഇവരായിരുന്നു. തന്റെ ആദ്യസംവിധാന സംരംഭവും ശാന്താമുരളിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് മറ്റൊരു നിയോഗമാണെന്ന് സേതു വിശ്വസിക്കുന്നു. അനന്താവിഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റായ്‌ലക്ഷ്മി, അപര്‍ണ്ണാ ബാലമുരളി, വി.ടി. സതി എന്നിവരാണ് നായികമാര്‍.സഞ്ജു ശിവറാം, സിദ്ധിഖ്, ഗ്രിഗറി എന്നിവരും കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങളാണ്. അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കുട്ടനാടാണ് പ്രധാന ലൊക്കേഷന്‍.
പ്രശാന്ത് നായരാണ് ക്യാമറാമാന്‍.
ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഉണ്ണിമുകുന്ദനാണ്. ഉണ്ണി ഈ സിനിമയിലെ അഭിനേതാവല്ല. അസിസ്റ്റന്റ് ഡയറക്ടറാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO