“ശുഭരാത്രി” യിൽ ദിലീപും സിദ്ധിഖും

ദിലീപ്,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ശുഭരാത്രി".   അജു വർഗ്ഗീഷ്, വിജയ് ബാബു, മണികണ്ഠൻ, നാദിർഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്,... Read More

ദിലീപ്,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ശുഭരാത്രി”.

 

അജു വർഗ്ഗീഷ്, വിജയ് ബാബു, മണികണ്ഠൻ, നാദിർഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നെടുമുടി വേണു, സായ്കുമാർ, സുധി കോപ്പ, അശോകൻ, ഹരീഷ് പേരടി, കലാഭവൻ ഹനീഫ്, ജയൻ ചേർത്തല, ജോബി പാല, അനു സിത്താര, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്നി ഖാൻ, രേഖാ രതീഷ്, ശോഭ മോഹൻ, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

അരോമ മോഹൻ,എബ്രാഹം മാത്യു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഹേമന്ദ് ഹർഷൻ.

 

കല- ത്യാഗു തവനൂർ,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ഹർഷ,സ്റ്റിൽസ്-ഷജിൽ ഒബ്സ്ക്യൂറ,പരസ്യക്കല-കോളിൻസ് ലിയോഫിൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ചന്ദ്രൻ,സംഘട്ടനം-സുപ്രീം സുന്ദർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, രാജൂ അരോമ. മാർച്ച് പതിനൊന്നിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ” ശുഭരാത്രി” അബ്ബാം മൂവീസ്സ് തിയ്യേറ്ററിലെത്തിക്കുന്നു. വാർത്ത പ്രചരണം- എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO