പുതിയ ‘മാജിക്കു’മായി ബോബി-സഞ്ജയ്

തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാര്‍ വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു. മലയാളസിനിമാലോകത്തുതന്നെ മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായെത്തിയ 'ട്രാഫിക്കി'ല്‍നിന്നും തികച്ചും വ്യത്യസ്തമാണ് 'കായംകുളം കൊച്ചുണ്ണി'. നോട്ട്ബുക്ക്, ഹൗ ഓള്‍ഡ് ആര്‍ യൂ എന്നീ വിജയചിത്രങ്ങളുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.... Read More

തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാര്‍ വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു. മലയാളസിനിമാലോകത്തുതന്നെ മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായെത്തിയ ‘ട്രാഫിക്കി’ല്‍നിന്നും തികച്ചും വ്യത്യസ്തമാണ് ‘കായംകുളം കൊച്ചുണ്ണി’. നോട്ട്ബുക്ക്, ഹൗ ഓള്‍ഡ് ആര്‍ യൂ എന്നീ വിജയചിത്രങ്ങളുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. ആദ്യദിവസത്തെ കളക്ഷന്‍ തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. നിവിന്‍പോളിയുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ തന്നെയാണ് കളക്ഷന്‍റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. 17000 ല്‍പ്പരം ഷോകളുടെ കളക്ഷന്‍ 5 കോടിയില്‍ കവിഞ്ഞുവത്രേ. തുടക്കദിവസം തന്നെ ആരാധകര്‍ക്കായി സ്പെഷ്യല്‍ പ്രദര്‍ശങ്ങളും ഒരുക്കിയിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO