പപ്പായ അഴകിനും ആരോഗ്യത്തിനും

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠഫലമായ പപ്പായയുടെ വിലയും ഗുണവും അറിയാത്തവര്‍ ചിലപ്പോള്‍ മലയാളികള്‍ മാത്രമായിരിക്കും. നമ്മള്‍ വിലകല്‍പ്പിക്കാതെ പാഴാക്കിക്കളയുന്ന പപ്പായ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്ന് നാം തിരിച്ചറിയുന്നില്ല. പോഷകങ്ങളുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയണം. ശരീരത്തിന്... Read More

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠഫലമായ പപ്പായയുടെ വിലയും ഗുണവും അറിയാത്തവര്‍ ചിലപ്പോള്‍ മലയാളികള്‍ മാത്രമായിരിക്കും. നമ്മള്‍ വിലകല്‍പ്പിക്കാതെ പാഴാക്കിക്കളയുന്ന പപ്പായ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്ന് നാം തിരിച്ചറിയുന്നില്ല. പോഷകങ്ങളുടെ കലവറയാണ് പപ്പായ എന്നുതന്നെ പറയണം. ശരീരത്തിന് ആവശ്യമായ നാരുകള്‍, ധാതുലവണങ്ങള്‍, വിറ്റാമിന്‍ എ, സി, ഇ, കാത്സ്യം, പൊട്ടാസ്യം എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിരിക്കുന്നു.

 

 

ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുടല്‍ശുദ്ധിക്കും വിരകളെ നശിപ്പിക്കുന്നതിനും പപ്പായയ്ക്ക് കഴിവുണ്ട്. സാധാരണയായി പഴുത്താല്‍ മധുമുണ്ടാക്കുന്ന ഫലങ്ങള്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ പപ്പായ പഴുത്തതോ പച്ചയോ പ്രമേഹരോഗികള്‍ക്ക് കഴിക്കാം. പപ്പായ കഴിക്കുന്നതുവഴി ഇവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് നികത്തുന്നതോടൊപ്പം ദഹനശക്തി വര്‍ദ്ധിക്കുന്നതായും കണ്ടുവരുന്നു.

 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുവേണ്ട ജീവകം എ പപ്പായയില്‍ വേണ്ടത്രയുണ്ട്. പപ്പായയുടെ ഉപയോഗം ചര്‍മ്മം സുന്ദരമായിരിക്കാന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിയോക്സിഡന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ഇതുവഴി ഹൃദ്രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

 

ദഹനശക്തിക്ക് ആക്കംകൂട്ടാന്‍ പപ്പായ വളരെ സഹായകരമാണ്. നോണ്‍വെജ് ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ ഒരു കഷണം പപ്പായകൂടി കഴിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ദഹനപ്രക്രിയ നടന്നുകിട്ടും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വെള്ള നിറത്തിലുള്ള ദ്രവമാണ് പപ്പെയിന്‍ എന്ന എന്‍സൈം. ഇതിന് അന്നജത്തെ ദഹിപ്പിക്കുന്നതിനുള്ള ശക്തി വളരെ കൂടുതലാണ്. മാംസാഹാരം വേവിക്കുമ്പോള്‍ കുറച്ച് പപ്പായ കഷണങ്ങള്‍കൂടി ചേര്‍ത്താല്‍ ഇറച്ചി മാര്‍ദ്ദവമുള്ളതായിത്തീരും. പപ്പായയുടെ കുരുവും കറയും സാധാരണയായി കളയുകയാണ് പതിവ്.

 

 

 

എന്നാല്‍ ഇതില്‍ കാര്‍സില്‍ എന്ന ഗ്ലൂക്കോസയിഡ് അടങ്ങിയിട്ടുള്ളതിനാല്‍ കുരുവും കറയും ചേര്‍ത്ത് രണ്ട് സ്പൂണെടുത്ത് അരച്ച് തേനില്‍ചേര്‍ത്ത് ചെറിയ ഗുളിക പരുവത്തിലുരുട്ടി രാവിലെ കഴിച്ചാല്‍ വിരശല്യം അകറ്റാം. പപ്പായയുടെ കുരു അരച്ചുപുരട്ടിയാല്‍ പുഴുക്കടിക്ക് പ്രയോജനം കാണാറുണ്ട്.

 

പപ്പായയെപ്പോലെതന്നെ അതിന്‍റെ ഇലകളും ഔഷധദായകമാണ്. ഇലകളില്‍ കാര്‍പ്പിന്‍ എന്നൊരു ആല്‍ക്കലോയിഡ് അടങ്ങിയിരിക്കുന്നു. പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയില്‍ കാണിച്ചോ വാട്ടിയെടുത്ത് വേദനയുള്ള ഭാഗത്ത് ചൂടുപിടിപ്പിച്ചാല്‍ നല്ല ആശ്വാസംകിട്ടും.പപ്പായയുടെ ഇല തുണികള്‍ കഴുകുന്ന വെള്ളത്തിലിട്ടുവെച്ചാല്‍ അഴുക്ക് നന്നായി മാറുമെന്നുമാത്രമല്ല തുണികളിലെ ചായം ഇളകാതിരിക്കാനും സഹായിക്കും.

 

സൗന്ദര്യപരിപാലനരംഗത്തും പപ്പായയ്ക്ക ചെറിയ റോളുണ്ട്. ഒരു കഷണം പപ്പായ ഒരു ടേബിള്‍സ്പൂണ്‍ പാല്‍പ്പാടയും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ പേസ്റ്റ് മുഖത്തു തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തിന് നല്ല തിളക്കം കിട്ടും. പഴുത്ത പപ്പായയുടെ മാംസളഭാഗവും ഇതുപോലെ മുഖത്ത് ലേപനം ചെയ്യാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുവേണ്ട ജീവകം എ പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ പഴമായോ ജൂസായോ നിത്യവും കഴിക്കുന്നത് ചര്‍മ്മത്തെ മൃദുത്വമുള്ളതും തിളക്കമുള്ളതുമാക്കി വെയ്ക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO