‘ന്യൂജെന്‍ നാട്ടുവിശേഷങ്ങ’ളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ ചിത്രങ്ങള്‍ കാണാം

ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ 'സുരാംഗനാ സുമവദനാ... എന്ന ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ്... Read More
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ… എന്ന ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗായകനായും സംഗീത സംവിധായകനായും ഒരുപോലെ പ്രതിഭ തെളിയിച്ച ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം എം. ജയചന്ദ്രന്‍ ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനങ്ങള്‍ക്കായി ഈസ്റ്റ് കോസ്റ്റുമായി കൈകോര്‍ക്കുകയാണ് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഈസ്റ്റ്‌ കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
 
 
 
 
തിരുവനന്തപുരം ഭാഷാശൈലിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടുപിടിച്ച സുരാജ് വെഞ്ഞാറമൂടും മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി മാറികൊണ്ടിരിക്കുന്ന ഹരീഷ് കണാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. നെടുമുടി വേണു, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ തുടങ്ങി മികച്ച താരനിര തന്നെയുണ്ട് ചിത്രത്തില്‍.
 
 
 
 
ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങളിലെ ഗാനങ്ങള്‍പോലെ ന്യൂജെന്‍നാട്ടുവിശേഷങ്ങളിലെ ഗാനങ്ങളും ആരാധകഹൃദയങ്ങളെ കീഴടക്കും. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന മറ്റ് നാല് ഗാനങ്ങളും കൂടി ചിത്രത്തിലുണ്ട്. ചിത്രത്തിലെ അഞ്ച് ഗാനങ്ങളേയും ഒന്നിനൊന്ന് മികവുറ്റതാക്കുന്നു ജയചന്ദ്രന്‍ എന്ന സംഗീതപ്രതിഭ. പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.
 
 
 
 
Show Less

No comments Yet

SLIDESHOW

LATEST VIDEO