കൗമാരക്കാരി സ്വന്തം പിതാവിനെ കൊന്നു

പ്രണയം തലയ്ക്ക് പിടിച്ച യുവതികള്‍-കൗമാരം കടന്നിട്ടില്ലാത്തവര്‍-പോലും രക്തബന്ധവും കടപ്പാടുമൊക്കെ പാടെ വിസ്മരിച്ച് കൊടും ക്രൂരതയ്ക്ക് മുതിരുന്ന സംഭവങ്ങള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു .ആധുനിക സൗകര്യങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളുമൊക്കെ പെണ്‍കുട്ടികളെ ക്രിമിനലുകളായി മാറ്റുകയാണ്... Read More

പ്രണയം തലയ്ക്ക് പിടിച്ച യുവതികള്‍-കൗമാരം കടന്നിട്ടില്ലാത്തവര്‍-പോലും രക്തബന്ധവും കടപ്പാടുമൊക്കെ പാടെ വിസ്മരിച്ച് കൊടും ക്രൂരതയ്ക്ക് മുതിരുന്ന സംഭവങ്ങള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു .ആധുനിക സൗകര്യങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളുമൊക്കെ പെണ്‍കുട്ടികളെ ക്രിമിനലുകളായി മാറ്റുകയാണ് .ഭാരതസ്ത്രീ തന്‍ ഭാവശുദ്ധിയും ത്യാഗമനസ്കതയുമൊക്കെ കടംകഥകളായി മാറിയിരിക്കുന്നു .പുതിയ കാലത്തെ പെണ്‍കുട്ടികളില്‍ സാഡിസവും ക്രിമിനല്‍ വാസനയും അവിശ്വസനീയമാംവിധം വ്യാ പകമായി വളര്‍ന്നിട്ടുണ്ട് .എന്നാല്‍ കൊലപാതകം പോലുള്ള ക്രൂരകൃത്യങ്ങളില്‍ ചെന്നെത്തുമ്പോള്‍ മാത്രമേെ അതിന്‍റെ ഭീകരതയെപ്പറ്റി പുറംലോകം അറിയുന്നുള്ളൂ .ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഗാര്‍മെന്‍റ് വ്യവസായിക്ക് സംഭവിച്ച ദാരുണമരണം അത്തരത്തില്‍ പ്പെടുന്നതും സമൂഹ മനസ്സാക്ഷിയെ പൊള്ളിക്കുന്നതുമാണ്.

പശ്ചാത്തലം

പതിനഞ്ചുവര്‍ഷത്തോളമായി നഗരത്തിലെ രാജാജിനഗറില്‍ ഗാര്‍മെന്‍റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടുപോന്നിരുന്ന ആളാണ് നാല്പത്തിയൊന്നുകാരനായ രാജസ്ഥാന്‍ സ്വദേശി ജയ്കുമാര്‍ ജെയിന്‍ .ഭാര്യയും രണ്ടുമക്കളുമുള്ള അദ്ദേഹം രാജാജിനഗര്‍ അഞ്ചാം ബ്ലോക്കിലായിരുന്നു താമസം .ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകളാണ് മക്കളില്‍ മൂത്തത് .മകന്‍ ആറാം ക്ലാസ്സിലും .ആഗസ്റ്റ് പതിനേഴിന് ഭാര്യയും മകനും ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായി പോണ്ടിച്ചേരിയിലേക്ക് പോയതിനാല്‍ ജയ്കുമാറും മകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ .പിറ്റേന്ന് രാവിലെ ജയ്കുമാറിന്‍റെ മകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി . ‘വീടിന് തീപിടിച്ചിരിക്കുന്നു ,അച്ഛന് പൊള്ളലേറ്റു ,രക്ഷിക്കണം’ എന്നായിരുന്നു പെണ്‍കുട്ടിയുടെ ദീനവിലാപം .പോലീസും ഫയര്‍ഫോഴ്സും വന്നു .ബാത്ത്റൂമിലാണ് തീപടര്‍ന്നത് .കത്തിക്കരിഞ്ഞു വികൃതമായ നിലയിലായിരുന്ന ജയ്കുമാറിന്‍റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു .അച്ഛന്‍റെ കരച്ചില്‍ കേട്ട് ഓടിവന്നുനോക്കുമ്പോള്‍ ബാത്ത്റൂമില്‍ തീയാളുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

മൊഴിയില്‍ വൈരുദ്ധ്യം

തീപിടിച്ചതെങ്ങനെയെന്ന് പോലീസും ഫോറന്‍സിക്കും പരിശോധിച്ചു .തീപിടിച്ച ഉടനെയല്ല ,മണിക്കൂറുകള്‍ കഴിഞ്ഞാണ് പെണ്‍കുട്ടി നിലവിളിച്ച് അയല്‍ക്കാരെ അറിയിച്ചത് എന്ന് മനസ്സിലാക്കിയ പോലീസ് വീടിന്‍റെ മറ്റുഭാഗങ്ങള്‍ പരിശോധിച്ചു .ജയ്കുമാറിന്‍റെ കിടക്കയിലും ബെഡ്റൂമിലെ ഫ്ളോറിലും രക്തപ്പാടുകള്‍ കണ്ടത് സംശയം വര്‍ദ്ധിപ്പിച്ചു . ‘താന്‍ നല്ല ഉറക്കത്തിലായിരുന്നു ,ശബ്ദം കേട്ട് ഞെട്ടിയെണീറ്റുവന്നുനോക്കുമ്പോള്‍ അച്ഛന്‍ തീയില്‍പ്പെട്ട് പിടയുകയായിരുന്നു എന്നാണ്’ പെണ്‍കുട്ടി മൊഴിനല്‍കിയത് .ചോരപുരണ്ട വസ്ത്രങ്ങള്‍ കഴുകിയതിന്‍റെ അടയാളം ബാത്ത്റൂമില്‍ കാണാനിടയായത് മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന പോലീസിന്‍റെ സംശയം ബലപ്പെടുത്തി .പോലീസിന്‍റെ ചോദ്യങ്ങള്‍ക്കുള്ള പെണ്‍കുട്ടിയുടെ മറുപടി തൃപ്തികരമായിരുന്നില്ല .അവളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു .ഫോണ്‍ റിക്കാര്‍ഡുകള്‍ രഹസ്യമായി പരിശോധിച്ച പോലീസ് സംഘം ആ പതിനഞ്ചുകാരിയെ വീണ്ടും വിശദമായി ചോദ്യം ചെയ്തു .കാലിന് ചെറുതായി പൊള്ളലേറ്റിരുന്ന പെണ്‍കുട്ടിയ്ക്ക് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയതിനു ശേഷമായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍ .
മനഃശാസ്ത്രപരമായ ചോദ്യം ചെയ്യലിന് വിധേയയായ കൗമാരക്കാരിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല .നടുക്കം കൊള്ളിക്കുന്ന വസ്തുതകളാണ് പെണ്‍കുട്ടിയില്‍ നിന്നും പുറത്തുവന്നത് .രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു .പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സംഭവം ഇപ്രകാരമാണ്: പെണ്‍കുട്ടിയ്ക്ക് ഒരു പതിനെട്ടുകാരനുമായി അടുപ്പമുണ്ടായിരുന്നു. അവനുമായി ദീര്‍ഘനേരം ഫോണില്‍ ചാറ്റുചെയ്യാറുണ്ടെന്നും മാളിലും പാര്‍ക്കിലും കറങ്ങാറുണ്ടെന്നും മനസ്സിലാക്കിയ ജയ്കുമാര്‍ മകളെ ശക്തമായി താക്കീത് ചെയ്തു .ആ ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു .അതിന്‍റെ പേരില്‍ ജയ്കുമാറും ഭാര്യയും മകളെ പലവട്ടം വഴക്കുപറയുകയും അടിക്കുകയും ചെയ്തു .എന്നിട്ടും യുവാവുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ല .ജയ്കുമാര്‍ മകളെ കര്‍ശനമായി നിരീക്ഷിച്ചുപോന്നു.

കുറ്റസമ്മതം

 

 

 

മാതാപിതാക്കളുടെ സ്നേഹശാസനകള്‍ തള്ളിക്കളഞ്ഞ പെണ്‍കുട്ടി തന്‍റെ പ്രണയത്തിന് തടസ്സം നില്‍ക്കുന്ന ‘ശല്യക്കാരനായ ‘ പിതാവിനെ വകവരുത്തുക എന്ന ക്രൂരപ്രതികാരത്തിലേക്കാണ് ,കാമുകന്‍റെ പ്രേരണയിലാവാം ,എത്തിച്ചേര്‍ന്നത് .ഫോണിലൂടെയും നേരിട്ടും അവര്‍ ജയ്കുമാറിനെ എളുപ്പത്തില്‍ കൊല്ലാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി കൂടിയാലോചിച്ചു .തന്നെ വളര്‍ത്തി വലുതാക്കി നല്ലൊരു നിലയിലെത്തിക്കാന്‍ പാടുപെടുന്ന പിതാവിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നിഗൂഢപദ്ധതികളാണ് മകള്‍ ആസൂത്രണം ചെയ്തത് .
അമ്മയും അനുജനും പോണ്ടിച്ചേരിയിലേക്ക് പോകുമ്പോള്‍ വീട്ടില്‍ താനും അച്ഛനും മാത്രമേ ഉണ്ടാകുള്ളൂവെന്നും രഹസ്യപദ്ധതിയ്ക്ക് ഏറ്റവും അനുകൂലമായ സന്ദര്‍ഭം അതാണെന്നും പെണ്‍കുട്ടി തീരുമാനിച്ചു .രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന പതിവ് ജയ്കുമാറിനുണ്ട് .മുന്‍കൂട്ടി കരുതിവെച്ചിരുന്ന ഉറക്കഗുളികകള്‍ ചേര്‍ത്താണ് കൗമാരം കടന്നിട്ടില്ലാത്ത മകള്‍ പിതാവിന് പാല്‍ നല്‍കിയത് .മകളുടെ കാപട്യമറിയാതെ പാല്‍ വാങ്ങിക്കുടിച്ച് ജയ്കുമാര്‍ ഉറങ്ങാന്‍ കിടന്നു .നിമിഷങ്ങള്‍ക്കകം അയാള്‍ ഗാഢനിദ്രയിലായി .അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത് അവള്‍ വാട്സാപ് സന്ദേശമയച്ച് കാമുകനെ വീട്ടിലേക്ക് വരുത്തി .പതിനെട്ടുകാരനായ കാമുകന്‍ (പേര് പ്രവീണ്‍) രാജാജിനഗറില്‍ തന്നെ മറ്റൊരു ഭാഗത്താണ് താമസം .ഉറങ്ങിക്കിടന്നിരുന്ന ജയ്കുമാറിനെ മകളും കാമുകനും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി .മൃതദേഹം കാറില്‍ കയറ്റി ദൂരെകൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പ്ലാന്‍ . പോലീസ് പിടികൂടാന്‍ സാധ്യതയുള്ളതിനാല്‍ ആ പ്ലാന്‍ മാറ്റി .ജഡം ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ച് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു .പ്രവീണും പെണ്‍കുട്ടിയും ബൈക്കില്‍ പോയി പെട്രോള്‍ പമ്പില്‍ നിന്നും ക്യാനിലാണ് പെട്രോള്‍ വാങ്ങിയത് .കാറില്‍ ഒഴിക്കാനാണെന്ന് പറഞ്ഞാണ് പെട്രോള്‍ ശേഖരിച്ചത്.
ജയ്കുമാര്‍ ജെയിനിന് സംഭവിച്ച ദുരന്തം ബന്ധുമിത്രാദികളെ ഞെട്ടിച്ചു .എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ,കുടുംബത്തിന് വേണ്ടി രാപകല്‍ അധ്വാനിച്ചിരുന്ന നല്ലൊരു മനുഷ്യനായിരുന്നു അയാള്‍ .പെണ്‍കുട്ടി ജുവനൈല്‍ ഹോമിലും കാമുകന്‍ സെന്‍ട്രല്‍ ജയിലിലും റിമാന്‍ഡിലാണ് .ഭര്‍ത്താവിന്‍റെ ദുര്‍മരണവും അതിന് കാരണക്കാരിയായ മകളുടെ ക്രൂരതയും കുടുംബത്തിന്‍റെ ഇരുളടഞ്ഞ ഭാവിയും ഓര്‍ത്ത് തളര്‍ന്നുപോയ ജയ്കുമാറിന്‍റെ ഭാര്യ കിടപ്പിലാണ് .മകനാകട്ടെ ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാക്കിവരുന്നതേയുള്ളൂ .പക്വതയെത്താത്ത പെണ്‍മനസ്സുകള്‍ അതിക്രൂരമായി ചിന്തിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ തുടര്‍ക്കഥയാവുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO