അടി, ഇടി, ഡാൻസ്, ബഹളം; ‘ബ്രദേഴ്‌സ് ഡേ’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. “അടി, ഇടി, ഡാന്‍സ്, ബഹളം; കുറച്ചു ദിവസമായി ഇതൊക്ക ചെയ്തിട്ട്. ബ്രദേഴ്‌സ് ഡേ റോള്‍ ചെയ്തു തുടങ്ങി” എന്നാണ്... Read More

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. “അടി, ഇടി, ഡാന്‍സ്, ബഹളം; കുറച്ചു ദിവസമായി ഇതൊക്ക ചെയ്തിട്ട്. ബ്രദേഴ്‌സ് ഡേ റോള്‍ ചെയ്തു തുടങ്ങി” എന്നാണ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്.

 

 

 ഐശ്വര്യ ലക്ഷ്‌മി, പ്രയാഗ മാർട്ടിൻ, ഐമ റോസ്, മിയ എന്നിവരാണ് നായികമാർ.  വിജയരാഘവൻ, ലാൽ, ധർമജൻ, അശോകൻ, പൊന്നമ്മ ബാബു എന്നിവരും താരനിരയിലുണ്ട്. ഷാജോൺ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. നാദിർഷ ഒരുക്കിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് 4 മ്യൂസിക്സാണ്. ജീത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO