നാള്‍പൊരുത്തവും വിവാഹജീവിതവും

- ചേര്‍ത്തല ദിനേശ്പണിക്കര്‍ സരിതയ്ക്ക് പറയുവാനുണ്ടായിരുന്നത് ഐക്യമില്ലാത്ത കുടുംബജീവിതത്തെക്കുറിച്ചായിരുന്നു. 'ഭര്‍ത്താവായ കിഷോറിന് എന്‍റെയും കുട്ടികളുടെയും കാര്യത്തില്‍ ഒരു ശ്ര...more

– ചേര്‍ത്തല ദിനേശ്പണിക്കര്‍

സരിതയ്ക്ക് പറയുവാനുണ്ടായിരുന്നത് ഐക്യമില്ലാത്ത കുടുംബജീവിതത്തെക്കുറിച്ചായിരുന്നു. ‘ഭര്‍ത്താവായ കിഷോറിന് എന്‍റെയും കുട്ടികളുടെയും കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. ദാരിദ്ര്യം വിട്ടൊഴിയുന്നില്ല. ഞാന്‍ ജോലി ചെയ്തിട്ടുവേണം കുടുംബം പോറ്റാന്‍. പത്തുവര്‍ഷമായി വാടകവീട്ടിലാണ് താമസം. പ്രശ്നപരിഹാരം തേടിയെത്തിയ സരിതയുടെ മിഴികള്‍ നിറയുന്നു.
നോക്കിയപ്പോള്‍ ദമ്പതിമാര്‍ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമില്ലായ്മയായിരുന്നു മുഖ്യകാരണം. അവര്‍ തമ്മില്‍ രാശിപ്പൊരുത്തമില്ല. സ്ത്രീയുടെ കൂറിന്‍റെ ഒന്നുതൊട്ട് ആറുവരെയുള്ള കൂറില്‍പ്പെട്ട പുരുഷനുമായുള്ള വിവാഹം വര്‍ജ്ജിക്കേണ്ടതാണ്. സ്വൈരതയില്ലാത്തതായിരിക്കും അവരുടെ ജീവിതം. സരിതയുടെ കൂറിന്‍റെ മൂന്നാം കൂറുകാരനാണ് കിഷോര്‍. പുരുഷന്‍ മൂന്നാം കൂറുകാരനാണെങ്കില്‍ അവരുടെ ജീവിതകാലത്ത് പലവിധ ആപത്തുകളും അപകടങ്ങളുമുണ്ടാവും. പരസ്പര ശത്രുത, പലപ്രകാരത്തിലുള്ള ദുഃഖങ്ങള്‍, ദുരിതങ്ങള്‍, രോഗാരിഷ്ടതകള്‍, കുടുംബത്തില്‍ ഐശ്വര്യക്കുറവ്, സന്താനങ്ങള്‍ക്ക് പലവിധ അനിഷ്ട അനുഭവങ്ങള്‍, ദുഷ്ചിന്തകള്‍ തുടങ്ങിയവയാണ് ഫലം. മാത്രമല്ല കിഷോറിന്‍റെയും സരിതയുടെയും നക്ഷത്രങ്ങള്‍ തമ്മില്‍ നാല് പൊരുത്തങ്ങളേ ഉള്ളൂ. മറ്റ് പ്രധാന പൊരുത്തങ്ങളില്‍ ഗണപ്പൊരുത്തവും രജ്ജു പൊരുത്തവുമില്ല. കിഷോറിന്‍റെ ജാതകത്തില്‍ ലഗ്നാല്‍ ആറാം ഭാവത്തിലാണ് ബുധന്‍ നില്‍ക്കുന്നത്. ആറിലെ ബുധന്‍ ദോഷകാരകനാണ്. ജാതകന്‍ ബന്ധുക്കള്‍ക്ക് യാതൊരു ഉപകാരങ്ങള്‍ ചെയ്യാത്തവനായും വഴക്കിലും കലഹത്തിലും വ്യവഹാരത്തിലുമായി കഴിഞ്ഞുകൂടുന്നവനായും മുന്‍കോപിയായും മുഖം നോക്കാതെ കടുത്തു സംസാരിക്കുന്നവനായും സമ്പാദ്യം ദുര്‍വിനിയോഗം ചെയ്യുന്നവനായും കടക്കാരനായും ഭവിക്കും. അവരുടേത് അറേഞ്ച്ഡ് മാരേജായിരുന്നു. ഏഴില്‍ വ്യാഴം നില്‍ക്കുന്ന ജാതകക്കാരിയാണ് സരിത. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. നക്ഷത്രപ്പൊരുത്തമില്ലാത്ത പുരുഷന്‍റെ ഭാര്യയായി തീര്‍ന്നതോടെ തുടങ്ങി സരിതയുടെ കാലദോഷം.
മറ്റൊന്ന്
തങ്ങള്‍ക്ക് വിവാഹിതരായേ പറ്റൂ എന്ന വാശിയിലാണ് അരുണും ഗിരിജയും എത്തുന്നത്. അവരുടെ പ്രണയത്തിന് നാലുവര്‍ഷത്തെ പഴക്കമുണ്ട്. ഇരുവരും ധനിക കുടുംബത്തിലെ അംഗങ്ങള്‍. അരുണിന് നഗരത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ പലതുണ്ട്. ജ്യോതിഷപണ്ഡിതനാണ് അരുണിന്‍റെ അച്ഛന്‍. അദ്ദേഹം തന്നെയാണ് അവരുടെ ബന്ധത്തെ ഏറ്റവുമധികം എതിര്‍ക്കുന്നതും.
ഇരുവരും ഒരേ നക്ഷത്രക്കാര്‍. കന്നിക്കൂറുകാരിയാണ് ഗിരിജ. അരുണ്‍ തുലാക്കൂറുകാരനും. ഒറ്റനോട്ടത്തില്‍ അഞ്ചുപൊരുത്തങ്ങളുണ്ട്. പക്ഷേ പ്രധാന പൊരുത്തങ്ങളില്‍ രാശിപ്പൊരുത്തവും രജ്ജുപ്പൊരുത്തവും വേധപ്പൊരുത്തവുമില്ല. സ്ത്രീ ജനിച്ച കൂറിന്‍റെ രണ്ടാം കൂറില്‍ ജനിച്ച പുരുഷനാണ് ഭര്‍ത്താവായി വരുന്നതെങ്കില്‍ വിവേകശൂന്യമായ പെരുമാറ്റം, പരസ്പരം അംഗീകരിക്കായ്ക, കുടുംബകലഹം, ഭൂമി നാശം, ധനനാശം, മറ്റ് ദുരിതാദികളുമാണ് ഫലം. ഇരുവരും മദ്ധ്യമരജ്ജുവില്‍പ്പെടുന്നവരാണെങ്കില്‍ ജനിക്കുന്ന സന്താനങ്ങള്‍ക്ക് അംഗവൈകല്യമുള്ളവരായി തീരാം. വേധദോഷങ്ങളില്‍ ശിരോവേധമെന്ന ഒന്നുണ്ട്. ഇരുവരും ശിരോവേധക്കാരായാല്‍ ഒരാളുടെ അകാലമൃത്യുവാണ് ഫലം. കാര്യങ്ങള്‍ കേട്ട് അരുണ്‍ ക്ഷുഭിതനായിത്തീരുകയാണുണ്ടായത്. ഉപദേശം വേണ്ട എന്ന മറുപടിയോടെയായിരുന്നു മടക്കം.
അവര്‍ വിവാഹിതരായി. അപ്പോള്‍ തുടങ്ങി ഗിരിജയ്ക്ക് ഓരോരോ രോഗങ്ങള്‍. അവര്‍ക്ക് ഒരു കുഞ്ഞുപിറന്നത് അംഗവൈകല്യത്തോടെ. അരുണിന്‍റെ കച്ചവടം നഷ്ടത്തിലായി തുടങ്ങി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഗിരിജയുടെ രോഗം മൂര്‍ച്ഛിച്ചു. ചികിത്സയ്ക്കുവേണ്ടി അരുണിന് ചെലവായത് ലക്ഷക്കണക്കിന് രൂപയായിരുന്നു. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റുതുലച്ചശേഷമാണ് രക്ഷാമാര്‍ഗ്ഗം തേടി അരുണ്‍ വീണ്ടും എത്തുന്നത്. ഗിരിജ മരണാവസ്ഥയിലാണ്. ഇതിനപ്പുറം ഇനി ചികിത്സയില്ല ദൈവത്തോട് പ്രാര്‍ത്ഥിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങ് ജ്യോത്സ്യനിലുപരി ഒരു ഉപാസകന്‍ കൂടിയാണല്ലോ. ഗിരിജയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഏതൊക്കെ ദേവാലയങ്ങളില്‍ എന്തൊക്കെ വഴിപാടുകള്‍ വേണമെങ്കിലും ഞാന്‍ ചെയ്യാം. എന്‍റെ ഗിരിജയെ ജീവനോടെ എനിക്ക് തിരിച്ചുകിട്ടിയാല്‍ മതി. അരുണ്‍ കരയുകയായിരുന്നു.
ചാരവശാല്‍ ഗിരിജയുടെ ഗ്രഹനിലയില്‍ ലഗ്നത്തിലാണ് ശനി നില്‍ക്കുന്നത്. കണ്ടകശ്ശനിയും ഏഴരശ്ശനിയും ഒന്നായി ബാധിച്ചിരിക്കുന്നു. അഷ്ടമത്തിലാണ് വ്യാഴം. ദൈവാധീനം ഒട്ടുമില്ലാത്ത സമയം. നാലില്‍ രാഹുവും പത്തില്‍ കേതുവും നില്‍ക്കുന്നു. അതും ദോഷം. പൊരുത്തമില്ലായ്മയില്‍ മരണകാരകനായേക്കാവുന്ന ശിരോവേധ ദോഷത്തെക്കുറിച്ചും ഓര്‍മ്മ വന്നു. എല്ലാംകൊണ്ടും അപകടം പിടിച്ച സമയം. ദേവതകള്‍ കല്‍പ്പിച്ചെങ്കില്‍ മാത്രമേ ഗ്രഹങ്ങള്‍ അല്‍പ്പമെങ്കിലും ശാന്തരാകൂ. ഉപാസനാമൂര്‍ത്തികളെ ധ്യാനിച്ചുകൊണ്ട് ജപിക്കാന്‍ ചില രക്ഷാമന്ത്രങ്ങളും ചില പരിഹാരമാര്‍ഗ്ഗങ്ങളും കുറിച്ചുകൊടുത്തു. കൂട്ടത്തില്‍ ഗിരിജയുടെ രോഗശാന്തിക്കുവേണ്ടി ഒമ്പത് രാവും പകലും ധ്യാനങ്ങളും പ്രാര്‍ത്ഥനകളുമായി കഴിച്ചുകൂട്ടി.
ഗിരിജ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു എന്ന വാര്‍ത്തയുമായാണ് അരുണ്‍ വീണ്ടും വരുന്നത്. കൂട്ടത്തില്‍ അരുണ്‍ മറ്റൊന്ന് കൂടി പറഞ്ഞു. വസ്തുവകകളെല്ലാം വിറ്റു. താന്‍ ഇന്ന് ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാണ്. വാടകവീട്ടിലാണ് താമസം.
ദമ്പതികളാകാന്‍ ഒരുങ്ങുന്ന സ്തീപുരുഷന്മാരുടെ നാളുകള്‍ ഏക നക്ഷത്രങ്ങളായി വന്നാല്‍ അവര്‍ തമ്മില്‍ വിവാഹിതരായി കൂടാ എന്നതാണ് ആചാര്യപക്ഷം. അവയില്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടത് ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, അത്തം, തൃക്കേട്ട, മൂലം, പൂരാടം, അവിട്ടം, ചതയം എന്നീ പന്ത്രണ്ട് നക്ഷത്രങ്ങളാണ്.
വിപരീതമായാണ് സംഭവിക്കുന്നതെങ്കില്‍ അത്തരം ദമ്പതികളുടെ ഇടയില്‍ കലഹം, ദാരിദ്ര്യം, ധനനാശം, പരസ്പരം അംഗീകരിക്കാതെ വരിക, വിശ്വാസമില്ലായ്മ, വിവാഹമോചനം, പരസ്പരം ഘാതകരാകുക, വിരക്തി, തമ്മില്‍ സഹകരിക്കാനാകാത്ത രോഗങ്ങള്‍ പിടിപെടുക, ആത്മഹത്യ, അപകടമരണം എന്നിത്യാദി ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. വളരെ വിരളമായിട്ടെങ്കിലും ഇത്തരം ദുരിതാദികള്‍ ബാധിക്കാത്തവരേയും കണ്ടുമുട്ടിയെന്നുവരാം. അവരുടെ ജാതകത്തിലെ ജന്മരാശിയില്‍ അഷ്ടവര്‍ഗ്ഗാനുകൂല്യമോ മറ്റു ചില ഗുണാംശങ്ങളോ കണ്ടേക്കും.
പ്രധാന പൊരുത്തങ്ങള്‍
രാശിപ്പൊരുത്തം, ഗണപ്പൊരുത്തം, രജ്ജുപ്പൊരുത്തം, യോനിപ്പൊരുത്തം, വേധദോഷം എന്നിവ പൊരുത്തശോധനയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീ ജനിച്ച കൂറില്‍നിന്നും രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് എന്നീ രാശിക്കൂറില്‍പ്പെട്ട പുരുഷനുമായുള്ള വിവാഹം വര്‍ജ്ജിതമാണ്. ഗണപ്പൊരുത്തത്തില്‍ സ്ത്രീ ദേവഗണവും പുരുഷന്‍ മനുഷ്യഗണവുമാകുന്നതും സ്ത്രീ അസുരഗണവും പുരുഷന്‍ ദേവഗണവുമായി വരുന്നതും അധമമാണ്.
രജ്ജുപ്പൊരുത്തത്തെ പ്രഥമരജ്ജു, മദ്ധ്യമരജ്ജു, അന്തിമരജ്ജു എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. രജ്ജുപ്പൊരുത്തത്തില്‍ സ്ത്രീപുരുഷന്മാര്‍ ഒരേ രജ്ജുവില്‍ വരുന്നത് ദോഷം. പ്രഥമ അന്തിമരജ്ജുവില്‍ വന്നാല്‍ ദീര്‍ഘപ്പൊരുത്തം. മദ്ധ്യമരജ്ജുവില്‍ വന്നാല്‍ പലവിധ ദോഷങ്ങള്‍.
പുരുഷയോനി സ്ത്രീയോനി എന്നിങ്ങനെ നക്ഷത്രങ്ങളെ യോനിപ്പൊരുത്തത്തില്‍ തരംതിരിച്ചിരിക്കുന്നു. സ്ത്രീ സ്ത്രീയോനിയിലും പുരുഷന്‍ പുരുഷയോനിയിലും പിറന്നവരായാല്‍ ഉത്തമം. സ്ത്രീപുരുഷന്മാര്‍ സ്ത്രീയോനിക്കാരാണെങ്കില്‍ മദ്ധ്യമഫലം. രണ്ടുപേരും പുരുഷയോനിയില്‍പ്പെട്ടവരായാല്‍ യോനിപ്പൊരുത്തമില്ല.
വേധദോഷം നക്ഷത്രപ്പൊരുത്തത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നക്ഷത്രവേധത്തിന് അഞ്ച് പിരിവുകളുണ്ട്. കണ്ഠവേധം, കടിവേധം, പാദവേധം, ശിരോവേധം, കുക്ഷിവേധം എന്നിവയാണവ. കണ്ഠവേധത്തിന് ഭര്‍ത്തൃനാശവും, കടിവേധത്തിന് ദാരിദ്ര്യവും, പാദവേധത്തിന് സ്ഥാനചലനവും, ശിരോവേധത്തിന് മരണവും, കുക്ഷിവേധത്തിന് സന്താനനാശവുമാണ് ഫലം. ഇതില്‍ ശിരോവേധത്തിനാണ് കൂടുതല്‍ ദോഷം. ഇവയ്ക്ക് പുറമെ ജാതകപ്പൊരുത്തവും പാപസാമ്യവും കൂടി നോക്കിയേ വിവാഹം ഉറപ്പിക്കാവൂ.

show less
ilujaipuzoxo
[url=http://mewkid.net/buy-xalanta/]Buy Amoxil Online[/url] Amoxil Dose For 55 Pounds ujb.jbmw.nanaonline.in.aly.dx http://mewkid.net/buy-xalanta/
More Comments

SLIDESHOW

LATEST VIDEO