ഉത്തരം മുട്ടുമ്പോ...

പുതുമഴയ്ക്ക് പാറ്റ പൊടിയുന്ന കണക്കെയാണിന്ന് നാടെങ്ങും നേഴ്സറികളും നേഴ്സിംഗ് ഹോമുകളും! സാക്ഷരകേരളം ഈ രണ്ട് കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ്. പഠിപ്പിക്കാനും ചികിത്സിക്കാനും ചില്ല്വാനം മുടക്കുന്നത...more

പുതുമഴയ്ക്ക് പാറ്റ പൊടിയുന്ന കണക്കെയാണിന്ന് നാടെങ്ങും നേഴ്സറികളും നേഴ്സിംഗ് ഹോമുകളും! സാക്ഷരകേരളം ഈ രണ്ട് കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ്. പഠിപ്പിക്കാനും ചികിത്സിക്കാനും ചില്ല്വാനം മുടക്കുന്നതില്‍ ചില്ലറക്കാരല്ലവര്‍!
മലയാളം മറക്കാനും മുറി ഇംഗ്ലീഷ് പറയാനും ശീലിച്ച മലയാളി മക്കളെ എന്ത് വിലകൊടുത്തും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കാന്‍ മത്സരിക്കുന്ന കാലമാണിത്. ഗര്‍ഭസ്ഥശിശുവിന് സീറ്റ് ബുക്ക് ചെയ്യുന്നതില്‍ സ്റ്റാറ്റസ് കാണുന്ന കാലം!!
കൂലിപ്പണിക്കാരനായ പാച്ചുവിന് കലശലായ ഒരു മോഹം. തന്‍റെ തത്സ്വരൂപമായ സല്‍പുത്രന്‍ മനോഹരനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കണം! പ്രസ്തുത മോഹം കാലേകൂട്ടി മനസ്സില്‍ കണ്ടുകൊണ്ടാണ് മകന് മനോഹരമായ ഒരു പേര് കണ്ടെത്തിയതുതന്നെ. മനോഹരന്‍. തന്‍റെ കൂട്ടരുടെ പേര് മേലെക്കിടക്കാരും സിനിമ, സീരിയലുകാരും പലപ്പോഴായി പാട്ടത്തിനെടുത്തിരുന്നത് ഇപ്പോള്‍ കുത്തകയായി മാറിയിരിക്കുകയാണ്. ചക്കി, കാളി, കിച്ചു, നീലി അങ്ങനെ.
പലതും നഷ്ടപ്പെട്ടപ്പോള്‍ തമ്പുരാക്കന്മാരുടെ ഒരു പേര് ചോര്‍ത്തിയതില്‍ തികച്ചും ചാരിതാര്‍ത്ഥ്യമുണ്ട് പാച്ചുവിന്. അതില്‍ കുലുക്കമോ കുണ്ഠിതമോ ലവലേശമൊട്ടില്ലതാനും.
ഉപ്പുമാവിനും ഉച്ചക്കഞ്ഞിക്കുംസ്ക്കൂളിലേക്ക് കുട്ടികളെ
ആട്ടിപ്പായിക്കുന്ന സഹജീവികളോട് സഹതാപമാണ് പാച്ചുവിന്. അന്നത്തെ അഷ്ടിക്ക് വകമാറ്റി ബാക്കി മുഴുവനും ഷാപ്പില്‍ കൊടുക്കുന്ന ഷണ്ഡന്മാര്‍! ആണിന് അഞ്ഞൂറും പെണ്ണിന് മുന്നൂറ്റമ്പതും ദിവസക്കൂലിയുള്ള ഇക്കാലത്താണ് ഈ അങ്കം. ജോലിതേടി മറ്റെങ്ങും അലയേണ്ട ഗതികേടില്ല. ഗള്‍ഫില്‍ ചെന്ന് അറബിയുടെ ആട്ടുംതുപ്പുമേറ്റ് കക്കൂസ് കഴുകാനും വിഴുപ്പലക്കാനും മലയാളിക്ക് മടിയില്ല. ഇവിടെ കൈക്കോട്ടെടുത്താല്‍ കയ്യിലെ വളയൂരും! പോരെപൂരം!
പാച്ചുവിന് ഏതായാലും കുശാലാണ്! തനിക്കും ഭാര്യ മാളുവിനുംകൂടി ദിവസം എണ്ണൂറ്റമ്പത് കിട്ടും. ഒരു നിശ്ചിത സംഖ്യ ഷാപ്പില്‍ കൊടുക്കും. മെച്ചപ്പെട്ട ജീവിതം കഴിച്ച് മിച്ചം സംഖ്യ കയ്യിലിരിക്കും!
‘ബൂട്ടീസും ടൗസറും ഷര്‍ട്ടുകുപ്പായോം കഴുത്തില്‍ കെട്ടുന്ന കോണകോം ഒക്കെയായിട്ട് നമ്മുടെ ചെക്കന്‍ ഇങ്കിളീസ് മീഡിയത്തില്‍ പഠിക്കാന്‍ പോന്നത് കാണാന്‍ തന്നെ എന്തൊരു ചേലായിരിക്കും! അല്ലെടി മാള്വോ?’
‘ചൊമക്കാളെ പൊസ്തകത്തിന്‍റെ മാറാപ്പും പത്തും പതിനഞ്ചും കൂട്ട്യോളെ കുത്തി നെറച്ച് ഓട്ടോലച്ചേലി നെട്ടോട്ടം ഓര്‍ക്കുമ്പോ എന്‍റെ ഉള്ള് കാള്ാ!’
‘എടീ പൊട്ടീ. അതാ ഇന്നത്തെപരിഷ്ക്കാരം. പൊട്ടത്തരം പറയല്ലേ!’
കുളിച്ച് കുറി തൊട്ട് കാവില്‍ വിസ്തരിച്ച് തൊഴുത് പാച്ചുവും മകന്‍ മനോഹരനും പറഞ്ഞ സമയത്തുതന്നെ പ്രിന്‍സിപ്പലിന്‍റെ മുറിയിലെത്തി. കട്ടിക്കണ്ണടവെച്ച തടിച്ചുവീര്‍ത്ത് ഉയരം കുറഞ്ഞ ഒരു നാല്‍പ്പതുകാരി തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒരു തെണ്ടിയോടെന്നവണ്ണം പോലീസ് മുറയിലാണ് സംസാരം.
‘ഡൊണേഷന്‍ രണ്ടായിരം!’
‘ആയിക്കോട്ടേ’
‘കെട്ടിടഫണ്ടിലേക്കൊരു രണ്ട്’

‘ഇപ്പോ ഒരു കാലിക്കാപ്പീനു കൊടുക്കണം ഉറുപ്യ പത്ത്! ആ തോതില് രണ്ടുറുപ്യ വെറും ധര്‍മ്മകാശാ!’
‘രണ്ടെന്ന് ഞാനുദ്ദേശിച്ചത് രണ്ടായിരം!’
‘ആവശ്യം ഞങ്ങടെയല്ലേ. തരാതിരിക്കാന്‍ പറ്റില്യല്ലോ.’
‘യൂണിഫോമിന് ആയിരം. ബുക്സിന് എണ്ണൂറ്. ഫീസ് മാസം അഞ്ഞൂറ്. ആനുവല്‍ ഡേയ്ക്കും എസ്കര്‍ഷനുമുള്ള തുക പിന്നീട് അറിയിക്കാം.’
ആധാരം പണയപ്പെടുത്തുന്ന കാര്യമായിരുന്നു അന്നേരം പാച്ചുവിന്‍റെ മനസ്സില്‍. കൂസലെന്യേ പാച്ചു പറഞ്ഞു ‘കാശ് കടംപറയണില്ല. റൊക്കം തന്നെ തരാം. ഭൂപണയബാങ്കില് പോയ് വരണന്നേയുള്ളു.’
‘ആട്ടെ വിദ്യാഭ്യാസയോഗ്യത?’
‘അയിനല്ലേ ടീച്ചറെ കുട്ട്യെ കെട്ടിത്തെളിച്ച് ഇങ്ങട് കൊണ്ടന്നെ.’
‘കുട്ടിയുടെ കാര്യമല്ല ചോദിച്ചത്. പേരന്‍റ്സ് ദാറ്റ് മീന്‍സ് ഫാദറിന്‍റെയും മദറിന്‍റെയും ക്വാളിഫിക്കേഷന്‍?’
‘ഇന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ! ഇപ്പറഞ്ഞത് ഒരു വഹ പടികിട്ടിയില്ല.’
‘താനും ഭാര്യയും ഏതുവരെ പഠിച്ചിട്ടുണ്ടെന്നാ ചോദിച്ചത്?’
‘സാക്ഷരതാക്ലാസ്സീന്ന് കട്ടുറുമ്പിനെ വരച്ച് കയ്യൊപ്പിടാന്‍ പഠിച്ചു. പോരെ.’
‘പോര! കുട്ടിയെ ഹോംവര്‍ക്ക് ചെയ്യിക്കാനും വീട്ടിലിരുത്തി പഠിപ്പിക്കാനുമുള്ള പരിജ്ഞാനം രക്ഷിതാക്കള്‍ക്കുണ്ടാകണം. അങ്ങനെയുള്ളവരുടെ മക്കള്‍ക്കേ ഇവിടെ അഡ്മിഷനുള്ളു. യു ക്യാന്‍ ഗോ.’
‘നിക്കണംന്നോ നിക്കണ്ടന്നോ?’
‘വെയിറ്റ്! ജനറല്‍ നോളജ് ഒന്ന് പരീക്ഷിച്ചുകളയാം. നമ്മുടെ രാഷ്ട്രപിതാവാരാ?’
‘അതിപ്പോ മൊലകുടിക്കണ കുട്ട്യോള് പറയില്യേ? മഹാത്ത്മന്‍ കാന്തി!’
‘കേരളാമുഖ്യമന്ത്രിയുടെ പേര്?’
‘സഗാവ് പിണറായി ബിജയന്‍!’
പ്രിന്‍സിപ്പല്‍ അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നതിനുമുമ്പ് വിനീതവിധേയനായി പാച്ചു ഉണര്‍ത്തിച്ചു. ‘ഇന്നോട് ചോദിച്ചന്ത്യേ രണ്ടെണ്ണം ടീച്ചറോടും ആവാം. എന്തേ? ഇക്കുറി പനച്ചിപ്പാറ ഷാപ്പ് ലേലത്തില്‍ പിടിച്ചമൂത്താനാറിന്‍റെ പേരെന്താ? അറിഞ്ഞൂടാന്ന് ആ മുഖം കണ്ട് അറിയാം. അടുത്തത് ഷാപ്പിലെ കൂട്ടാന്‍ കച്ചോടം നടത്തണ കത്രീന ഏഃ് നാട്ടുകാരിയാ?’ പല്ല് ഞെരിച്ച് ചാടിയെഴുന്നേറ്റ് പുറത്തേക്ക് വിരല്‍ചൂണ്ടി പ്രിന്‍സിപ്പല്‍ ഗര്‍ജ്ജിച്ചു. ‘ഗെറ്റൗട്ട്! യു ഫൂള്‍!!’
‘ഉത്തരം മുട്ടുമ്പോ കൊഞ്ഞനംകാട്ടാ? അത് തരക്കേടില്യാ! ഈ നാട്ടിലെ ഏത് കുട്ടിക്കും അറിയണ കാര്യം ഇങ്ങക്കുമാത്രം അറിഞ്ഞൂടാ. ഇത്ര അന്തോം കുന്തോം അറിഞ്ഞൂടാത്ത നിങ്ങളാ ടീച്ചറെ കുട്ട്യേ പടിപ്പിക്കാന്‍ പോണെ? ഫീസ് മാത്രം പറഞ്ഞാ പോരാ… അല്‍പ്പസ്വല്‍പ്പം വിവരോം വേണം… ഫൂ…’
മകന്‍റെ കയ്യുംപിടിച്ച് പാച്ചു വലിഞ്ഞുനടന്നു.
-കാരിത്തടം വര്‍ക്കി

show less
tulequbopeh
http://mewkid.net/buy-amoxicillin/ - Amoxicillin Without Prescription Amoxicillin Online erj.hell.nanaonline.in.tgf.xc http://mewkid.net/buy-amoxicillin/
More Comments

SLIDESHOW

LATEST VIDEO